TRENDING:

ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തി മുങ്ങിയ ഇന്ത്യന്‍ നഴ്സിനെ പിടികൂടാന്‍ സഹായിച്ചാല്‍ 5.23 കോടി പാരിതോഷികം

Last Updated:

യുവതി കൊല്ലപ്പെട്ട് രണ്ടു ദിവസത്തിനുള്ളിൽ ഇന്നിസ്ഫെയ്‌ലിൽ നഴ്സ് ആയി ജോലി നോക്കിയ രാജ്‌വീന്ദർ ജോലി രാജിവച്ച് ഭാര്യയെയും മൂന്നു മക്കളെയും ഓസ്ട്രേലിയയിൽ ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തിയ ശേഷം നാട്ടിലേക്ക് കടന്നുകളഞ്ഞ ഇന്ത്യന്‍ നഴ്സിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് വന്‍തുക പാരിതോഷികം പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡ് പോലീസ്.  2018 ഒക്ടോബറിൽ കേൺസിന്റെ വടക്ക് 40 കിലോമീറ്റർ മാറിയുള്ള വാങ്കെറ്റി ബീച്ചിൽ നായ്ക്കുട്ടിയുമായി നടക്കാനിറങ്ങിയ തോയ കോർഡിങ്‌ല എന്ന യുവതിയ കൊലപ്പെടുത്തിയ കേസിലാണ് രാജ്‌വീന്ദർ സിങ് (38) എന്ന ഇന്ത്യൻ നഴ്സിനെ പോലീസ് അന്വേഷിക്കുന്നത്. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് 10 ലക്ഷം ഓസ്ട്രേലിയൻ ഡോളർ അതായത് 5.23 കോടി രൂപയാണ് പാരിതോഷികമായി ലഭിക്കുക.
advertisement

യുവതി കൊല്ലപ്പെട്ട് രണ്ടു ദിവസത്തിനുള്ളിൽ ഇന്നിസ്ഫെയ്‌ലിൽ നഴ്സ് ആയി ജോലി നോക്കിയ രാജ്‌വീന്ദർ ജോലി രാജിവച്ച് ഭാര്യയെയും മൂന്നു മക്കളെയും ഓസ്ട്രേലിയയിൽ ഉപേക്ഷിച്ച് നാടുവിടുകയായിരുന്നു. ക്വീൻസ്‌ ലാന്‍ഡ് പോലീസ് ഇതുവരെ വാഗ്ദാനം ചെയ്തിട്ടുള്ളവയിൽ ഏറ്റവും വലിയ തുകയാണിത്.

advertisement

advertisement

ഇന്ത്യയിൽ ഉള്ളവർക്ക് ക്വീൻസ്‌ലൻഡ് പൊലീസിന്റെ ഓൺലൈൻ പോർട്ടൽ വഴി https://www.police.qld.gov.au/policelink-reporting 

വിവരം അറിയിക്കാം.  കോർഡിങ്‌ലെ കൊല്ലപ്പെട്ടതിന് പിറ്റേന്ന് ഒക്ടോബർ 22ന് കേൺസ് വിമാനത്താവളം വഴി രാജ്‌വീന്ദർ സിങ് രക്ഷപ്പെട്ടതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിനു ലഭിച്ചിട്ടുണ്ട്.

കേൺസിൽനിന്ന് സിഡ്നിയിൽ എത്തിയ ഇയാൾ 23ന് ഇന്ത്യയിലേക്കു പറന്നു. ഇയാൾ ഇന്ത്യയിൽ എത്തിയതായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

ഹിന്ദിയും പഞ്ചാബിയും സംസാരിക്കുന്ന ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി കേൺസിൽ അന്വേഷണസംഘം രൂപീകരിച്ചെങ്കിലും ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ കണ്ടെത്താനായിട്ടില്ല.ഇതിന് പിന്നാലെയാണ് പോലീസ് പാരിതോഷികം പ്രഖ്യാപിച്ചത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഓസ്ട്രേലിയന്‍ യുവതിയെ കൊലപ്പെടുത്തി മുങ്ങിയ ഇന്ത്യന്‍ നഴ്സിനെ പിടികൂടാന്‍ സഹായിച്ചാല്‍ 5.23 കോടി പാരിതോഷികം
Open in App
Home
Video
Impact Shorts
Web Stories