കഴിഞ്ഞ ഓഗസ്റ്റ് 14-നാണു കേസിനാസ്പദമായ സംഭവം ഉണ്ടായത്. മത്സര പരീക്ഷയ്ക്ക് തയാറെടുക്കുന്നതിന്റെ ഭാഗമായി പെൺകുട്ടി ഡൽഹിയിലെ ഒരു ബന്ധുവീട്ടിലാണ് താല്കാലികമായി താമസിക്കുന്നത്. സംഭവം നടന്ന ദിവസം രാത്രി പെൺകുട്ടി എസ് -9 സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്യുകയായിരുന്നു. രാത്രി 1.45 ഓടെ ട്രെയിൻ കാൺപൂരിൽ എത്തിയ സമയത്താണ് പ്രതി സ്ലീപ്പർ കോച്ചിൽ എത്തിയത്. പെൺകുട്ടി ഉറങ്ങുന്നത് കണ്ട പ്രതി കുട്ടിയുടെ കാലിൽ സ്പർശിക്കാൻ തുടങ്ങി. ആരോ തന്നെ തൊടുന്നുണ്ടെന്ന് മനസിലാക്കിയ പെണ്‍കുട്ടി ഉടന്‍തന്നെ ഉറക്കമുണര്‍ന്നു. കോണ്‍സ്റ്റബളിനെ തള്ളിമാറ്റിയ പെണ്‍കുട്ടി ഉടൻ തന്നെ സംഭവത്തെ പറ്റി റെയില്‍വേ ഹെല്‍പ്പ്‌ലൈനില്‍ പരാതിപ്പെടുകയും ചെയ്തു. പരാതി നല്‍കിയ ഉടന്‍ ആശിഷ് കരഞ്ഞുകൊണ്ട് ക്ഷമാപണം നടത്തി. ഇയാൾ മാപ്പ് ചോദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പെണ്‍കുട്ടി ഫോണില്‍ പകര്‍ത്തി പോലീസിന് കൈമാറി.
advertisement
അതേസമയം, ട്രെയിൻ പ്രയാഗ്‌രാജ് ജംഗ്ഷനിൽ എത്തിയപ്പോൾ വനിതാ കോൺസ്റ്റബിൾമാർ എത്തി പെൺകുട്ടിയുടെ മൊഴിയെടുത്തിരുന്നു. എന്നാൽ രേഖാമൂലം പരാതി നൽകാൻ പെൺകുട്ടി വിസമ്മതിച്ചതായി ജിആർപി ഇൻസ്‌പെക്ടർ രാജീവ് രഞ്ജൻ ഉപാധ്യായ പറഞ്ഞു. വീഡിയോയുടെയും ഹെൽപ്പ്‌ലൈൻ നമ്പർ 139-ൽ നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ കുറ്റാരോപിതനായ കോൺസ്റ്റബിളിനെ സസ്‌പെൻഡ് ചെയ്തതായി അദ്ദേഹം പറഞ്ഞു.