TRENDING:

ഗുരുവായൂർ എക്സ്പ്രസിൽ അനധികൃതമായി കടത്തിയ 36 ലക്ഷം രൂപ റെയിൽവേ പോലീസ് പിടികൂടി

Last Updated:

രണ്ടു മാസത്തിനുള്ളിൽ ഇത് രണ്ടാമത് തവണയാണ് പുനലൂർ ചെങ്കോട്ട പാതയിൽ നിന്നും അനധികൃത പണം പിടികൂടുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ആര്യങ്കാവിൽ വച്ച് ഗുരുവായൂർ എക്സ്പ്രസിൽ (Guruvayur Express) നിന്നും അനധികൃതമായി കടത്തിക്കൊണ്ടുവന്ന 36 ലക്ഷം രൂപ റെയിൽവേ പോലീസ് പിടികൂടി. രണ്ടു മാസത്തിനുള്ളിൽ ഇത് രണ്ടാമത് തവണയാണ് പുനലൂർ ചെങ്കോട്ട പാതയിൽ നിന്നും അനധികൃത പണം പിടികൂടുന്നത്. ആര്യങ്കാവ് വഴി തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന ട്രെയിനിൽ മോഷണം പെരുകുന്ന സാഹചര്യത്തിൽ റെയിൽവേ പോലീസ് സൂപ്രണ്ട് വി. കൃഷ്ണകുമാറിന്റെ നിർദേശാനുസരണം നടത്തിവരുന്ന പ്രത്യേക പരിശോധനയിലാണ് ഗുരുവായൂർ എക്സ്പ്രസിൽ നിന്നും 36 ലക്ഷം രൂപ പിടികൂടുന്നത്.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

ട്രെയ്‌നിലെ ബാഗേജുകൾ പരിശോധിച്ചു വരുമ്പോൾ ബാഗ് തൂക്കി നിൽക്കുന്ന ഒരാളിൽ അസ്വാഭാവികത തോന്നുകയും ചോദ്യംചെയ്തതിൽ പരസ്പര വിരുദ്ധമായി കാര്യങ്ങൾ പറയുകയും ചെയ്ത സാഹചര്യത്തിലാണ് പോലീസ് ബാഗ് പരിശോധിക്കുന്നത്.

Also read: ഒൻപതുകാരിയെ പീഡിപ്പിച്ച കേസിൽ അമ്മൂമ്മയുടെ കാമുകന് മരണം വരെ ഇരട്ട ജീവപര്യന്തം

പരിശോധനയിൽ ബാങ്കിൽ നിന്നും 500 രൂപയുടെ ബണ്ടിലുകൾ പിടികൂടുകയായിരുന്നു. സംഭവുമായി ബന്ധപ്പെട്ട ആലപ്പുഴ കാവേലം സ്വദേശിയായ 52 വയസ്സുള്ള പ്രസന്നൻ എന്നയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. പണം എവിടെനിന്നു കൊണ്ടുവന്നെന്നോ, ബാഗിൽ എത്ര രൂപയുണ്ടെന്നോ, എവിടേക്ക് കൊണ്ടുപോകുന്നു എന്നോ വ്യക്തമായ മറുപടി നൽകാൻ പിടികൂടിയ ആൾക്ക് കഴിഞ്ഞിട്ടില്ലെന്നും പോലീസ് പറഞ്ഞു.

advertisement

പണം ട്രഷറയിലേക്ക് കൈമാറി കേസ് നടപടികളുമായി മുന്നോട്ടു പോകുമെന്നും പോലീസ് അറിയിച്ചു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: Railway police seized unauthorised money being transported via Guruvayur Express at Aryankavu. This is the second time in a month money is being seized this way along the Punalur- Sankottai route

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഗുരുവായൂർ എക്സ്പ്രസിൽ അനധികൃതമായി കടത്തിയ 36 ലക്ഷം രൂപ റെയിൽവേ പോലീസ് പിടികൂടി
Open in App
Home
Video
Impact Shorts
Web Stories