എന്നാൽ, ആൺ സുഹൃത്തുമായുള്ള ബന്ധം ദൃഢമായതിനെ തുടർന്നാണ് സന്തോഷ് ദേവി ഇ-റിക്ഷാ ഡ്രൈവറായ ഭർത്താവ് മനോജിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ബെഡ്ഷീറ്റ് ഫാക്ടറിയിൽ ജോലി ചെയ്യുന്നതിനിടെയാണ് സന്തോഷ് ദേവി കൂട്ടു പ്രതികളിലൊരാളായ ഋഷി ശ്രീവാസ്തവയെ കണ്ടുമുട്ടിയത്. ഇരുവരുടെയും സൗഹൃദം ശക്തമായപ്പോൾ ഇരുവരും ചേർന്ന് മനോജിനെ കൊല്ലാൻ ഗൂഢാലോചന നടത്തി. തുടർന്ന് ഋഷിയുടെ സുഹൃത്ത് മോഹിത് ശർമ്മയും ഗൂഢാലോചനയിൽ പങ്കുചേർന്നതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു.
ഭർത്താവിനെ കൊലപ്പെടുത്താനായി സന്തോഷ് ദേവി എന്ന സ്ത്രീ ക്രൈം വെബ് സീരീസ് കാണുകയും ഓൺലൈനിൽ സെർച്ച് ചെയ്യുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പിടിക്കപ്പെടാതെ ഒരാളെ എങ്ങനെ കൊല്ലാം എന്നതിനെക്കുറിച്ചാണ് മൂന്ന് പ്രതികളും ഗൂഗിളിൽ തിരഞ്ഞത്.
advertisement
കൊലപാതകത്തിനായി ഇവർ നിരന്തരം ക്രൈം വെബ് സീരീസുകൾ കാണുകയും പ്രശസ്തമായ കൊലപാതക കേസുകൾ പഠിക്കുകയും ചെയ്തെന്ന് പൊലീസ് വ്യക്തമാക്കി.
പിടിക്കപ്പെടാതിരിക്കാൻ പുതിയ സിം കാർഡുകൾ വാങ്ങുകയും കുറ്റകൃത്യത്തിനായുള്ള സ്ഥലലും തിരഞ്ഞെടുത്തു.
ശനിയാഴ്ച ഇസ്കോൺ ക്ഷേത്രത്തിലേക്ക് പോകാൻ മോഹിത് മനോജിന്റെ ഇ-റിക്ഷ വാടകയ്‌ക്കെടുത്തു. യാത്ര തുടങ്ങി ഏകദേശം 10 മിനിറ്റിനുള്ളിൽ ഋഷിയും ഓട്ടോറിക്ഷയിൽ കയറി. ഓട്ടോറിക്ഷ ഒരു വിജനമായ സ്ഥലത്ത് എത്തിയതോടെ ഇരുവരും ചേർന്ന് മൂർച്ചയുള്ള ബെഡ്ഷീറ്റ് കട്ടർ ഉപയോഗിച്ച് മനോജിന്റെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകം നടന്ന സ്ഥലത്ത് സിസിടിവി ക്യാമറകൾ ഇല്ലായിരുന്നു. തുടർന്ന്, പരിസര പ്രദേശങ്ങളിലെ സിസിടിവകൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ മൂവരും കുറ്റസമ്മതവും നടത്തി. ഒരു മാസം മുമ്പാണ് ആസൂത്രണം ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു.