TRENDING:

പാലക്കാട് യുവാവിനെ താക്കോൽ കൊണ്ട് കഴുത്തിൽ കുത്തി കൊലപ്പെടുത്തിയ ബന്ധു പിടിയിൽ

Last Updated:

പ്രതിയായ പ്രമോദിന്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് കൊല്ലപ്പെട്ട ശരത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: ചിറ്റൂരിൽ കുടുംബകലഹത്തെത്തുടർന്ന് യുവാവ് ബന്ധുവിന്റെ കുത്തേറ്റ് മരിച്ചു. പൊൽപ്പുള്ളി സ്വദേശി ശരത് (35) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ വേർകോലി സ്വദേശി പ്രമോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതി
പ്രതി
advertisement

ഇന്നലെ വൈകിട്ട് അഞ്ചരയോടെ പൊൽപ്പുള്ളി കെവിഎം സ്‌കൂളിന് മുന്നിലായിരുന്നു ദാരുണമായ സംഭവം നടന്നത്. ശരത്തിന്റെ കഴുത്തിൽ പ്രമോദ് തന്റെ കയ്യിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് ആഴത്തിൽ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

പ്രതിയായ പ്രമോദിന്റെ ഭാര്യയുടെ സഹോദരി ഭർത്താവാണ് കൊല്ലപ്പെട്ട ശരത്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
പാലക്കാട് യുവാവിനെ താക്കോൽ കൊണ്ട് കഴുത്തിൽ കുത്തി കൊലപ്പെടുത്തിയ ബന്ധു പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories