സംഭവം കണ്ടുനിന്നവരാണ് വഞ്ചിയൂർ പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് പൊലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനിലെത്തിച്ചു. അവിടെ വച്ച് പ്രശ്നം പരിഹരിച്ച് ഇവർ മടങ്ങി. ഇരുകൂട്ടരും പരാതിയും നൽകിയില്ല.
എന്നാൽ കോടതി പരിസരത്ത് തമ്മിൽത്തല്ലിയ സംഭവത്തിൽ ബന്ധുക്കളും കാരോട് സ്വദേശികളായ ടിന്റു, സുരേഷ് എന്നിവർക്കെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ഇവരുടെ അറസ്റ്റും രേഖപ്പെടുത്തി. തുടർന്ന് ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു. അടിപിടി കേസാണ് ഇവർക്കതിരെ ചുമത്തിയിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.
സ്ത്രീകൾ മാത്രമുള്ള വീടുകളിൽ രാത്രിയിൽ നഗ്നതാപ്രദർശനവും അതിക്രമവും; ഏകലവ്യൻ പിടിയിൽ
advertisement
രാത്രിയിൽ സ്ത്രീകൾ മാത്രമുള്ള വീടുകളിലെത്തി നഗ്നതാ പ്രദർശനവും അതിക്രമവും നടത്തിവന്ന യുവാവിനെ തിരുവനന്തപുരം വട്ടപ്പാറ പൊലീസ് അറസ്റ്റുചെയ്തു. വട്ടപ്പാറ മണലി സ്വദേശി ഏകലവ്യനെ (30) ആണു എസ് എച്ച് ഒ എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വട്ടപ്പാറ കണക്കോട് സ്വദേശിയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഇവരുടെ വീട്ടിൽ ഇയാൾ കഴിഞ്ഞ ദിവസം രാത്രിയോടെ അതിക്രമം കാട്ടിയിരുന്നു. ഇയാൾ ലഹരിക്കടിമയാണെന്നാണ് വിവരം. ഇയാൾക്കെതിരെ വട്ടപ്പാറ സ്റ്റേഷനിൽ അഞ്ചോളം ക്രിമിനൽ കേസുകളും സമാന സ്വഭാവത്തിലുള്ള ഒട്ടേറെ പരാതികളുമുണ്ടെന്ന് എസ് എച്ച് ഒ എസ് ശ്രീജിത്ത് പറഞ്ഞു.
എസ് എച്ച് ഒയ്ക്ക് പുറമെ സബ് ഇൻസ്പക്ടർമാരായ സുനിൽ ഗോപി, മഞ്ജു, സലീൽ, സി പി ഒ ഷിബു എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.