TRENDING:

കാക്കനാട് റിമാൻഡ് പ്രതിയുടെ മരണം കസ്റ്റഡി മർദ്ദനത്തെ തുടർന്നെന്ന് ബന്ധുക്കൾ; അപസ്മാരമുണ്ടായെന്ന് ജയിൽ അധികൃതർ

Last Updated:

ഷഫീഖിന്റെ മരണം കസ്റ്റഡി മര്‍ദ്ധനത്തെത്തുടര്‍ന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. ഷഫീഖിക്കിന്റെ തലയില്‍ മുറിവുകളുണ്ടെന്നും ഷഫീഖിന്റെ ബന്ധുക്കള്‍ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന കാഞ്ഞിരപ്പള്ളി സ്വദേശിനി ഷഫീഖ് കോട്ടയം മെഡിക്കല്‍ കോളേജില്‍ മരിച്ചു. കസ്റ്റഡി മര്‍ദ്ദനത്തെത്തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം. എന്നാല്‍ അപസ്മാരത്തെത്തുടര്‍ന്നാണ് ഷഫീഖിനെ ആശുപത്രിയിലെത്തിച്ചതെന്ന് കാക്കനാട് ജില്ലാ ജയില്‍ അധിക്യതര്‍ വ്യക്തമാക്കുന്നു.
advertisement

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് ഉദയംപേരൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖിനെ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് തിങ്കളാഴ്ച്ച കാക്കനാട് ജില്ലാ ജയിലിലെത്തിച്ചു. ഇന്നലെ വൈകിട്ട് ഷഫീഖിന് അപസ്മാരമുണ്ടായി കുഴഞ്ഞ് വീണെന്ന് ജില്ലാ ജയില്‍ അധിക്യതര്‍ പറഞ്ഞു.

തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. അതിന് ശേഷം ന്യൂറോളജി വിഭാഗത്തിന്റെ നിര്‍ദേശ പ്രകാരമാണ് കോട്ടയം മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയത്. ഇന്ന് മരണം സംഭവിയ്ക്കുകയായിരുന്നുവെന്നും ജയില്‍ അധിക്യതര്‍ വ്യക്തമാക്കുന്നു. ഷഫീഖിന്റെ മരണം കസ്റ്റഡി മര്‍ദ്ധനത്തെത്തുടര്‍ന്നെന്നാണ് ബന്ധുക്കളുടെ ആരോപണം. ഷഫീഖിക്കിന്റെ തലയില്‍ മുറിവുകളുണ്ടെന്നും ഷഫീഖിന്റെ ബന്ധുക്കള്‍ പറഞ്ഞു.

advertisement

Also Read- Aadu Antony | ആട് ആന്റണിയുടെ ജീവപര്യന്തം ശിക്ഷ ഹൈക്കോടതി ശരിവെച്ചു

മരണത്തെക്കുറിച്ച് അന്വേഷിയ്ക്കണമെന്നാവശ്യപ്പെട്ട് യൂത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഷഫീഖിന്റെ മ്യതദേഹം കോട്ടയം മെഡിയ്ക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിയ്ക്കുകയാണ്. മരണകാരണം സംബന്ധിച്ച് കൂടുതൽ വ്യക്തത ലഭിക്കാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിക്കണം.

മലയാളം വാർത്തകൾ/ വാർത്ത/Crime/
കാക്കനാട് റിമാൻഡ് പ്രതിയുടെ മരണം കസ്റ്റഡി മർദ്ദനത്തെ തുടർന്നെന്ന് ബന്ധുക്കൾ; അപസ്മാരമുണ്ടായെന്ന് ജയിൽ അധികൃതർ
Open in App
Home
Video
Impact Shorts
Web Stories