TRENDING:

സൈബർ കേസുകളിലെ പ്രമുഖ അഭിഭാഷകനും ഓൺലൈൻ തട്ടിപ്പിനിരയായി; നഷ്ടമായത് ഒരു കോടി രൂപ

Last Updated:

സൈബർ കേസുകളിലടക്കം കോടതിയിൽ ഹാജരാകുന്ന തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകനെ അതിവിദഗ്ധമായി കബളിപ്പിച്ചാണ് പണം തട്ടിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ഓഹരി വിപണിയിലെ നിക്ഷേപത്തിലൂടെ വമ്പൻ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരത്തെ പ്രമുഖ ക്രിമിനൽ അഭിഭാഷകനിൽ നിന്ന് 93 ലക്ഷം രൂപ ഓണ്‍ലൈൻ തട്ടിപ്പ് സംഘം തട്ടിയെടുത്തു. സൈബർ കേസുകളിലടക്കം ഹാജരാകുന്ന പ്രമുഖ അഭിഭാഷകനിൽ നിന്ന് ജൂണ് 21 മുതൽ ഈ മാസം 27 വരെയുള്ള കാലയളവിലാണ് വളരെ വിദഗ്ധമായി സംഘം പണം തട്ടിയത്. സംഭവത്തിൽ സൈബർ പൊലീസ് അന്വേഷണം തുടങ്ങി.
advertisement

കസ്റ്റംസ്, എൻഐഎ എന്നീ കേന്ദ്ര ഏജൻസികളടക്കം ഹാജരാകുന്ന സീനിയർ അഭിഭാഷകനാണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ ജൂണ്‍ 27ന് അഭിഭാഷകന്റെ വാട്സാപ്പ് നമ്പറിൽ വിളിച്ചായിരുന്നു തട്ടിപ്പിന് തുടക്കം. ഒരു വിദേശ നമ്പറിൽ നിന്നായിരുന്നു വിളി. ഓഹരി വിപണിയിലെ വ്യാപാരത്തിലൂടെ വൻലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ചു. പിന്നാലെ ഷെയർഖാൻ ക്ലബ് 88 എന്ന വാട്സാപ്പ് ഗ്രൂപ്പിൽ ചേര്‍ത്തു. തുടർന്ന് ബ്ലോക്ക് ടൈഗൈഴ്സ് എന്ന മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു.

രണ്ടാമത് മറ്റൊരാള്‍ ഫോണിൽ വിളിച്ചു. രണ്ട് തവണയായി 5 ലക്ഷം രൂപ ഇടാൻ ആവശ്യപ്പെട്ടു. ഓഹരി വ്യാപാരത്തിലൂടെ ലാഭം ലഭിക്കുന്നതായി വ്യാജമായി കാണിച്ചു. ഇതോടെയാണ് അഭിഭാഷകൻ കൂടുതൽ പണം നൽകുന്നത്. ഈ മാസം 27 വരെ പല ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 93 ലക്ഷം രൂപയാണ് ട്രാന്‍സ്ഫർ ചെയ്തത്. പിന്നീട് പ്രതികളെ ബന്ധപ്പെടാൻ കഴിയാതായി. ലാഭം കാണിച്ചതെല്ലാം തട്ടിപ്പായിരുന്നുവെന്ന് ബോധ്യപ്പെട്ടതോടെയാണ് അഭിഭാഷകൻ സൈബർ പൊലീസിൽ പരാതി നല്‍കിയത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
സൈബർ കേസുകളിലെ പ്രമുഖ അഭിഭാഷകനും ഓൺലൈൻ തട്ടിപ്പിനിരയായി; നഷ്ടമായത് ഒരു കോടി രൂപ
Open in App
Home
Video
Impact Shorts
Web Stories