TRENDING:

മണപ്പുറം ഫിനാൻസിന്റെ ഉദയ്പൂർ ശാഖയിൽ വൻ കവർച്ച; 23 കിലോ സ്വർണവും 10 ലക്ഷം രൂപയും കൊള്ളയടിച്ചു

Last Updated:

ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി കവർച്ച നടത്തുന്ന സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഉദയ്പൂര്‍ (രാജസ്ഥാൻ): മണപ്പുറം ഫിനാൻസിന്റെ (Manappuram Finance) രാജസ്ഥാനിലെ ഉദയ്പൂർ ശാഖ പട്ടാപ്പകൽ അക്രമികൾ കൊള്ളയടിച്ചു. ബൈക്കിലെത്തിയ അഞ്ചംഗ സംഘം 23 കിലോ സ്വർണവും 10 ലക്ഷം രൂപയും കവർന്നു. ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി കവർച്ച നടത്തുന്ന സി സി ടി വി ദൃശ്യം പൊലീസിന് ലഭിച്ചു. ഉദയ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
advertisement

ഉദയ്പൂരിലെ പ്രതാപ് നഗറിലാണ് പൊലീസിനെ ഞെട്ടിച്ച കവർച്ച അരങ്ങേറിയത്. തിങ്കളാഴ്ച രാവിലെ 9.30 ഓടെയായിരുന്നു കവർച്ച. ബിൽഡിങിന്റെ ഒന്നാം നിലയിലാണ് മണപ്പുറം ഫിനാൻസ് പ്രവർത്തിക്കുന്നത്. മുൻവാതിലിലൂടെയാണ് അക്രമി സംഘം അകത്തേക്ക് കയറിയത്. ഇവിടെ സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നില്ല. കവർച്ചാ സംഘം അകത്തേക്ക് കയറുമ്പോൾ അഞ്ച് ജോലിക്കാരും ഏതാനും ഇടപാടുകാരും മാത്രമാണ് ഓഫിസിലുണ്ടായിരുന്നത്.

Also Read- പ്ലാവില തുമ്പായി; വയോധികയെ ആക്രമിച്ച് സ്വർണം കവർന്ന പ്രതിയെ പിടികൂടി

advertisement

സംഘം ഓഫിസിലേക്ക് പ്രവേശിച്ച ഉടനെ ബാഗിലുണ്ടായിരുന്ന തോക്കെടുക്കുകയും അവിടെയുള്ളവരോട് ഒരു മൂലയിലേക്ക് മാറാൻ ആവശ്യപ്പെടുകയുമായിരുന്നു. പറയുന്നതിനനുസരിച്ച് പ്രവർത്തിച്ചില്ലെങ്കിൽ കൊന്നുകളയുമെന്ന ഭീഷണിയും മുഴക്കി. എല്ലാവരുടെയും മൊബൈൽ ഫോണുകൾ വാങ്ങിയ സംഘം ഓഫീസിലെ ലാൻഡ് ഫോൺ കണക്ഷൻ വിച്ഛേദിക്കുകയും ചെയ്തു.

രാവിലെ ഇടപാടുകാരെ സ്വീകരിക്കാൻ തയ്യറായി നിൽക്കവയൊണ് കവർച്ചാസംഘം ഓഫീസിലെത്തിയതെന്ന് ഉദ്യോഗസ്ഥാനായ ദുർഗേഷ് ശർമ്മ പറയുന്നു. ''മുഖംമൂടി ധരിച്ച സംഘം പെട്ടെന്ന് ഓഫീസിലേക്ക് കയറുകയും ജോലി നിർത്താൻ ആവശ്യപ്പെടുകയും ചെയ്തു. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് ആദ്യം മനസ്സിലായില്ല. അനങ്ങരുതെന്ന് ആവശ്യപ്പെട്ട സംഘം ഞങ്ങൾക്ക് നേരെ തോക്കു ചൂണ്ടി. ഞങ്ങളെല്ലാവരും പരിഭ്രാന്തരായി''- അദ്ദേഹം പറഞ്ഞു. സംഘത്തിലെ ഒരാൾ പുറത്തെ വാതിലിൽ കാവൽ നിന്നപ്പോൾ രണ്ട് പേർ ഞങ്ങൾക്ക് നേരെ തോക്കുചൂണ്ടി. മറ്റുള്ളവർ പണവും സ്വർണവും കൈക്കലാക്കി- അദ്ദേഹം പറഞ്ഞു.

advertisement

Also Read- കയറി നിൽക്കാൻ ആവശ്യപ്പെട്ട് അരയിൽ പിടിച്ചു; എരുമേലിയിൽ പരസ്യമായി മർ‌ദനമേറ്റ ബസ് ജീവനക്കാരനെതിരെ പോക്സോ കേസ്

അതേസമയം, കവർച്ചയുടെ സി സി ടി വി ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുകയാണ് പൊലീസ്. ഇടപാടുകാരെപ്പോലെയാണ് ഈ അഞ്ച് പേരും ഓഫീസിലേക്ക് കയറിവരുന്നതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തം. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് ഉദയ്പൂരിലെ പ്രതാപ് നഗര്‍ ബ്രാഞ്ചിൽ മാത്രം 1100 ഇടപാടുകാർ ഉണ്ട്. അന്വേഷണത്തിനായി പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ചു.

advertisement

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനങ്ങളുടെ സംസ്ഥാനത്തിന് പുറത്തുള്ള ശാഖകളിൽ കവർച്ച നടക്കുന്നത് ഇതാദ്യമായല്ല. കഴിഞ്ഞ വർഷം ജൂലൈയിൽ ഉത്തർപ്രദേശിലെ കമലാനഗറിലെ മണപ്പുറം ഫിനാൻസ് ശാഖയിൽ ആറംഗ സംഘം സമാനമായ കവർച്ച നടത്തിയിരുന്നു. 15 കിലോ സ്വർണവും 5 ലക്ഷവും കവർന്ന സംഘത്തിലെ രണ്ടുപേരെ പൊലീസ് എൻകൗണ്ടറിൽ വധിച്ചിരുന്നു.

2021 ജനുവരിയിൽ മുത്തൂറ്റ് ഫിനാൻസിന്റെ ബംഗളൂരു ഹൊസൂർ റോഡ് ശാഖയിൽ ജനുവരി 22ന് ആയുധങ്ങളുമായെത്തി കവർച്ച നടത്തിയ ഏഴു കവർച്ചക്കാരേയും പോലീസ് അറസ്റ്റ് ചെയ്തു. ശാഖയിൽ നിന്ന് പത്തു കോടി രൂപ വിലമതിക്കുന്ന 23 കിലോഗ്രാം സ്വർണം കവർന്ന സംഘത്തെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മണപ്പുറം ഫിനാൻസിന്റെ ഉദയ്പൂർ ശാഖയിൽ വൻ കവർച്ച; 23 കിലോ സ്വർണവും 10 ലക്ഷം രൂപയും കൊള്ളയടിച്ചു
Open in App
Home
Video
Impact Shorts
Web Stories