കയറി നിൽക്കാൻ ആവശ്യപ്പെട്ട് അരയിൽ പിടിച്ചു; എരുമേലിയിൽ പരസ്യമായി മർദനമേറ്റ ബസ് ജീവനക്കാരനെതിരെ പോക്സോ കേസ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
രണ്ടു തവണ പെൺകുട്ടിയുടെ കൈയ്ക്കു കയറി പിടിക്കുകയും ഒരു തവണ ബസിനുള്ളിൽ മുന്നോട്ടു കയറി നിൽക്കാൻ ആവശ്യപ്പെട്ട് അരയിൽ പിടിച്ച് തള്ളുകയും ചെയ്തതായി പെൺകുട്ടിയുടെ മൊഴി
കോട്ടയം: എരുമേലിയില്‍ പരസ്യമായി മർദനമേറ്റ ബസ് ജീവനക്കാരനെതിരെ പോക്സോ കേസ്. വെള്ളാവൂർ ചെറുവള്ളി അടാമറ്റം തോപ്പില്‍പാത വീട്ടില്‍ ടികെ അച്ചുമോൻ(24) എതിരെയാണ് കേസെടുത്തത്. ബസില്‍ യാത്ര ചെയ്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
മുൻപു രണ്ടു തവണ പെൺകുട്ടിയുടെ കൈയ്ക്കു കയറി പിടിക്കുകയും ഒരു തവണ ബസിനുള്ളിൽ മുന്നോട്ടു കയറി നിൽക്കാൻ ആവശ്യപ്പെട്ട് അരയിൽ പിടിച്ച് തള്ളുകയും ചെയ്താതായി പെൺകുട്ടിയുടെ മൊഴിയിൽ പറയുന്നു.
വ്യാഴാഴ്ച വൈകിട്ടാണ് എരുമേലി ടൗണില്‍ വെച്ച് പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയതിന് മർദനമേറ്റിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ഇയാളെ മർദിച്ച ബീര്‍ എന്ന യുവാവിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തിരുന്നു.
advertisement
മര്‍ദിച്ച യുവാവിനെ ഇനിയും കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പെൺകുട്ടിയുടെ ബസിൽ ഒപ്പം യാത്ര ചെയ്തിരുന്ന കൂട്ടുകാരോടും വിവരങ്ങൾ പറഞ്ഞിരുന്നു. ഇവരും പെൺകുട്ടിയുടെ മൊഴി ശരിയാണെന്ന് പൊലീസിനെ അറിയിച്ചു. ഇതോടെയാണ് പോക്സോ വകുപ്പനുസിരിച്ച് പ്രതിയെ അറസ്റ്റ് ചെയ്ചതെന്ന് പൊലീസ് അറിയിച്ചു.
Location :
First Published :
August 28, 2022 11:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കയറി നിൽക്കാൻ ആവശ്യപ്പെട്ട് അരയിൽ പിടിച്ചു; എരുമേലിയിൽ പരസ്യമായി മർദനമേറ്റ ബസ് ജീവനക്കാരനെതിരെ പോക്സോ കേസ്