കർണാടക, മഹാരാഷ്ട്ര പൊലീസ് സംയുക്തമായി തിരച്ചിൽ ആരംഭിച്ചു. ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. കവർച്ചക്കാർ പട്ടാള യൂണിഫോം ധരിച്ചിരുന്നുവെന്നും മാനേജരെയും കാഷ്യറെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തി അലാറം ബട്ടൺ അമർത്തുന്നതിൽ നിന്ന് തടഞ്ഞുവെന്നും ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കനറാ ബാങ്ക് കൊള്ള
ഇതിന് മുൻപും കർണാടകയിൽ ഒരു ബാങ്ക് കവർച്ച നടന്നിരുന്നു. ഈ അടുത്ത് എസ്ബിഐയിൽ കവർച്ച നടന്ന അതേ വിജയ്പുരയിൽ, 2025 ജൂണിൽ കനറാ ബാങ്കിന്റെ വിജയ്പുര ശാഖയിൽ നിന്ന് 59 കിലോ പണയ സ്വർണവും 5.2 ലക്ഷം രൂപയും കവർന്നിരുന്നു. കനറാ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് ഒരു ബാങ്ക് മാനേജർ ഉൾപ്പെടെ മൂന്ന് പ്രധാന പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പൊലീസ് പറയുന്നതനുസരിച്ച്, മാനഗുലി ഗ്രാമത്തിലെ കനറാ ബാങ്ക് മുൻ മാനേജർ വിജയ്കുമാർ മിരിയൽ ആയിരുന്നു കവർച്ചയുടെ സൂത്രധാരൻ. മുൻ ബാങ്ക് ജീവനക്കാരനും പിന്നീട് കരാറുകാരനും കാസിനോ ഓപ്പറേറ്ററുമായി മാറിയ ചന്ദ്രശേഖർ നെരല്ല, മിരിയലിന്റെ സഹായിയായിരുന്ന സുനിൽ മോക്ക എന്നിവരും അറസ്റ്റിലായിരുന്നു.