ശനിയാഴ്ച സെൽവരത്നം ഷൂട്ടിംഗിന് പോകാതെ അസിസ്റ്റന്റ് ഡയറക്ടർ കൂടിയായ സുഹൃത്ത് മണിക്കൊപ്പം താമസിക്കുകയായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ ഒരു ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്നാണ് സെല്‍വരത്‌നം പുറത്തേക്കു പോയത്. കുറച്ചുനേരം കഴിഞ്ഞ് ലഭിച്ച ഫോൺ കോളിലാണ് നടനെ ആരോ വെട്ടിക്കൊലപ്പെടുത്തിയതായി റൂംമേറ്റിന് വിവരം ലഭിച്ചത്.
Also Read രോഗബാധിതയായ അമ്മയെ ആശുപത്രിയിൽ കാണാൻ പോയ പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ
സുഹൃത്താണ് കൊലപാതക വിവരം പൊലീസില്‍ അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. സെല്‍വരത്‌നം കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി തമിഴ് സീരിയലില്‍ സജീവമാണ്. കൊലപാതക സ്ഥലത്തിന് സമീപം രണ്ടുപേർ സംശയാസ്പദമായി സഞ്ചരിക്കുന്നതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.
advertisement
Location :
First Published :
November 16, 2020 2:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പ്രമുഖ സീരിയല്‍ താരം വെട്ടേറ്റ് മരിച്ചു; CCTV ദൃശ്യങ്ങൾ കണ്ടെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു
