രോഗബാധിതയായ അമ്മയെ ആശുപത്രിയിൽ കാണാൻ പോയ പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

ആശുപത്രിയിലേക്ക് പോയ ടാക്സിയിലെ ഡ്രൈവറും സംഘവും ചേർന്നാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്

News18 Malayalam
Updated: November 15, 2020, 8:57 PM IST
രോഗബാധിതയായ അമ്മയെ ആശുപത്രിയിൽ കാണാൻ പോയ പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ
പ്രതീകാത്മക ചിത്രം
  • Share this:
രോഗിയായ അമ്മയെ ആശുപത്രിയിൽ സന്ദർശിച്ച് മടങ്ങിയ പെൺകുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. അസമിലെ കരിംഗഞ്ച് ജില്ലയിലെ പെൺകുട്ടികളെയാണ് അഞ്ച് പേർ ചേർന്ന് ബലാത്സംഗം ചെയ്തത്.

സംഭവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റുചെയ്തു. മറ്റുള്ളവരെ പിടികൂടാൻ അന്വേഷണം ആരംഭിച്ചതായി കരിംഗഞ്ച് പോലീസ് സൂപ്രണ്ട് മയങ്ക് കുമാർ പറഞ്ഞു.

Also Read വനിതാ ജില്ലാ ജഡ്ജി ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍; അന്വേഷണം ആരംഭിച്ച് പൊലീസ്

വെള്ളിയാഴ്ച രാവിലെ സിചാറിലെ കാച്ചർ കാൻസർ ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ സന്ദർശിച്ച് തിരിച്ചു വരുമ്പോഴായിരുന്നു സംഭവം. ആശുപത്രിയിലേക്ക് പോയ ടാക്സിയിലെ ഡ്രൈവറും സംഘവും ചേർന്നാണ് പെൺകുട്ടികളെ പീഡിപ്പിച്ചത്.

ബലാത്സംഗത്തിന് ശേഷം കുറ്റവാളികൾ പെൺകുട്ടികളുടെ കൈയ്യിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും തട്ടിയെടുത്തു സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപെട്ടു. പോലീസ് ശനിയാഴ്ച കേസ് രജിസ്റ്റർ ചെയ്യുകയും ഒരാളെ പിടികൂടുകയും ചെയ്തതായി പോലീസ് സൂപ്രണ്ട് മയങ്ക് കുമാർ പറഞ്ഞു.
Published by: user_49
First published: November 15, 2020, 8:56 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading