സംഭവം നടന്ന വനത്തിലെ ബാബാരിയ പരിധിയിലെ ധുംബകാരിയയിൽ പ്രതികളിലൊരാളുടെ കുടുംബത്തിന് അനുവദിച്ച ഭൂമി തിരിച്ചു പിടിക്കാൻ കോടതി ജില്ലാ കളക്ടറോട് നിർദ്ദേശിച്ചതായി വാർത്താ ഏജൻസിയായ പി ടി ഐ റിപ്പോർട്ട് ചെയ്തു.
സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ ക്ലിപ്പ് പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് 2018 മെയ് മാസത്തിലാണ് സംഭവം പുറംലോകം അറിഞ്ഞത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ എട്ട് പേരെ അറസ്റ്റ് ചെയ്തു. ഒരു കോഴിയെ കാണിച്ചു പെൺ സിംഹത്തെ ആകർഷിക്കാൻ ശ്രമിക്കുന്നതാണ് വീഡിയോയിലുള്ളത്. പല തവണ സിംഹത്തിനു നേരെ കോഴിയെ വീശി കാണിക്കുന്നുണ്ട്. ഒടുവിൽ കോഴിയെ ചാടി പിടിച്ച സിംഹം അതിനെയും കൊണ്ടു ഓടി പോകുന്നതാണ് വീഡിയോയിലുള്ളത്.
advertisement
You May Also Like- Viral Video | കിളിയുടെ ശബ്ദത്തിൽ പാടുന്ന 'മിമിക്രിക്കാരൻ' കടുവ; വീഡിയോ വൈറൽ
എന്നാൽ വീഡിയോയിൽ ഉടനീളം സിംഹത്തെ അധിക്ഷേപിച്ചുകൊണ്ടും കളിയാക്കിക്കൊണ്ടുമുള്ള സംസാരങ്ങൾ കേൾക്കാം. കോഴിയെ വീശി കാണിക്കുന്ന ആൾക്ക് ഒപ്പമുള്ളവരും സിംഹത്തെ കളിയാക്കുന്നുണ്ട്. ഇവരുടെ മുഖം വീഡിയോയിൽ വ്യക്തമല്ല. പ്രതികളായ ഇല്യാസ് ഹോത്ത്, അബ്ബാസ് ബലൂച്, അൽതാഫ് ബലൂച് (ഗിർ ഗദാദ താലൂക്കയിൽ നിന്നുള്ളവർ), അഹമ്മദാബാദിൽ നിന്നുള്ള മൂന്ന് വിനോദ സഞ്ചാരികളായ രവി പാടാഡിയ, ദിവ്യാങ് ഗജ്ജർ, രതിൻഭായ് പട്ടേൽ എന്നിവർക്ക് മൂന്ന് വർഷത്തെ തടവാണ് കോടതി വിധിച്ചത്.
വന്യജീവി (സംരക്ഷണ) നിയമ വകുപ്പുകൾ 2 (16) (ബി) (ഏതെങ്കിലും വന്യമൃഗങ്ങളെ പിടികൂടുക, കുടുക്കുക, അല്ലെങ്കിൽ ഭീഷണിപ്പെടുത്തുക), 9 (വേട്ടയാടൽ), 27 (ഒരു വന്യജീവി സങ്കേതത്തിൽ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം), മറ്റ് വ്യവസ്ഥകൾ എന്നിവ പ്രകാരം ഇവർ കുറ്റക്കാരാണെന്ന് കോടതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. കൂടാതെ, നിയമത്തിലെ സെക്ഷൻ 27 പ്രകാരം ശിക്ഷിക്കപ്പെട്ട മഗിലാൽ മീനയ്ക്ക് ഒരു വർഷം കഠിന തടവും കോടതി വിധിച്ചു.
പ്രതികളിൽനിന്ന് 10,000 രൂപ മുതൽ 35,000 രൂപ പിഴ ഈടാക്കാനും, അത് സിംഹ ക്ഷേമനിധിയിൽ നിക്ഷേപിക്കാനും മജിസ്‌ട്രേറ്റ് വിധിച്ചു. മറ്റൊരു പ്രതിയായ ഹസാംഭായ് കൊറെജയ്‌ക്കെതിരെ മതിയായ തെളിവുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടി കോടതി കുറ്റവിമുക്തനാക്കി.
Lioness, Gir forest, Gujarat, Viral Video, Gujarat Court, സിംഹം, ഗിർ വനം, ഗുജറാത്ത്