'ദുൽഖറിന് തെറ്റുപറ്റി; ചൂണ്ടിക്കാട്ടിയപ്പോൾ തിരുത്തി'; താരത്തിന്‍റെ വാഹനം റിവേഴ്സ് എടുപ്പിച്ച ഹോം ഗാർഡ്

Last Updated:

ദുല്‍ഖര്‍ നൂറു ശതമാനവും ട്രാഫിക് നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് തന്റെ വാഹനം ഓടിച്ചെതെന്നും നടന്‍ എല്ലാവര്‍ക്കും ഒരു മാതൃകയാണെന്നും ഹോം ഗാർഡ് ബിജി പറയുന്നു.

നടൻ ദുൽഖർ സൽമാൻ ട്രാഫിക് നിയമം ലംഘിച്ച് എത്തിയ വീഡിയോ രണ്ടു ദിവസമായി സോഷ്യൽ മീഡിയയിൽ വൈറലാണ്. കൊമ്മാടി ബൈപ്പാസിൽ വെച്ചാണ് ദുൽഖറിന്‍റെ വാഹനം ട്രാഫിക് നിയമം ലംഘിച്ച തെറ്റായ ദിശയിൽ എത്തിയത്. ഇതുകണ്ട ട്രാഫിക് പൊലീസുകാരൻ വാഹനം പിന്നോട്ടെടുക്കാൻ നിർദേശിക്കുന്നതും, താരം റിവേഴ്സ് ഗിയറിൽ പോകുന്നതും വീഡിയോയിൽ വ്യക്തമാണ്. എന്നാൽ സംഭവത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ദുൽഖറിന്‍റെ വാഹനം റിവേഴ്സ് എടുപ്പിച്ച ഹോം ഗാർഡ് ബിജി. ദുൽഖറിന് തെറ്റുപറ്റിയതാണെന്നും അത് മനസിലായപ്പോള്‍ താന്‍ കാണിച്ചുകൊടുത്ത ശരിയായ മാര്‍ഗത്തിലൂടെ അദ്ദേഹം ഉടന്‍ തന്നെ പോകുകയും ചെയ്തു എന്നാണ് ബിജി ചൂണ്ടിക്കാട്ടുന്നത്.
ദുൽഖർ മനപൂർവ്വം ട്രാഫിക് നിയമം ലംഘിച്ച് എത്തിയെന്ന വാർത്ത ശരിയല്ലെന്ന് ബിജി പറയുന്നു. മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമായി വന്ന വാര്‍ത്തകള്‍ തെറ്റിധാരണ ജനിപ്പിക്കുന്നതായിരുന്നു. ദുല്‍ഖര്‍ നൂറു ശതമാനവും ട്രാഫിക് നിയമങ്ങള്‍ പാലിച്ചുകൊണ്ടാണ് തന്റെ വാഹനം ഓടിച്ചെതെന്നും നടന്‍ എല്ലാവര്‍ക്കും ഒരു മാതൃകയാണെന്നും ബിജി ഒരു വാര്‍ത്താ ചാനലിനോട് പറഞ്ഞു. ട്രാഫിക് നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടുള്ള ദുല്‍ഖറിന്റെ ഡ്രൈവിംഗ് എല്ലാര്‍ക്കും ഒരു പാഠമാകേണ്ടതാണ്. ഇക്കാര്യത്തില്‍ താന്‍ അദ്ദേഹത്തോട് നന്ദി പറയുന്നു. സംഭവത്തിന് പിന്നാലെ മേലുദ്യോഗസ്ഥരടക്കം നിരവധി പേര്‍ തന്നെ അഭിനന്ദിച്ചുവെന്നും ബിജി പറയുന്നു.
advertisement
TN . 6 W 369 എന്ന നമ്പരിലുള്ള ദുൽഖറിന്‍റെ നീല പോർഷെ പാനമേറ കാറാണ് ട്രാഫിക് നിയമം ലംഘിച്ച് എത്തിയെന്ന തരത്തിലാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ വൈറലായത്. കൊമ്മാടി ബൈപ്പാസ് ആരംഭിക്കുന്ന സ്ഥലത്താണ് ദുൽഖറിന്‍റെ വാഹനം ട്രാഫിക് നിയമം ലംഘിച്ച് എത്തിയെന്ന തരത്തിൽ വാർത്ത വന്നത്. വൺവേ മാറി, തെറ്റായ ട്രാക്കിലൂടെ എത്തിയ കാർ ട്രാഫിക് ഐലൻഡിന് മുന്നിൽ പാർക്ക് ചെയ്ത നിലയിലാണ് വീഡിയോയിൽ കാണുന്നത്.
advertisement
advertisement
ട്രാഫിക് സിഗ്നൽ തെളിയുമ്പോൾ കാർ മുന്നോട്ട് എടുക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും, ഒരു പൊലീസ് ഉദ്യോഗസ്ഥൻ അവിടേക്ക് എത്തുന്നതും, തെറ്റായ ദിശയിൽ കയറി വന്ന കാർ പിന്നിലേക്ക് എടുക്കാൻ നിർദേശിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. ഉടൻ തന്നെ പോർഷെ കാർ അതിവേഗം റിവേഴ്സ് പോകുന്നുണ്ട്. ഒടുവിൽ ഡിവൈഡർ അവസാനിക്കുന്ന സ്ഥലത്തു നിന്ന് ശരിയായ ട്രാക്കിലേക്ക് കയറുകയും അതിവേഗം മുന്നോട്ടു ഓടിച്ചു പോകുകയും ചെയ്യുന്നുണ്ട്. വീഡിയോ ചിത്രീകരിച്ച യുവാക്കൾ കാറിന്‍റെ പിന്നാലെ വെച്ചുപിടിക്കുന്നുണ്ട്. ഒരു തവണ പോർഷെ കാറിനെ ഓവർടേക്ക് ചെയ്തെങ്കിലും, പിന്നീട് കാർ കുതിച്ചു പായുന്നതാണ് വീഡിയോയിലുള്ളത്.
advertisement
സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന രണ്ടു യുവാക്കളാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ദുൽഖറിന്‍റെ കാറാണിതെന്ന് മനസിലാക്കിയ യുവാക്കൾ കാറിനുള്ളിലേക്ക് നോക്കി കുഞ്ഞിക്ക എന്നു വിളിക്കുന്നതും, ഡ്രൈവ് ചെയ്യുന്നയാൾ കൈ വീശി കാണിക്കുന്നതും വ്യക്തമാണ്. എന്നാൽ മാസ്ക്ക് ധരിച്ചിരിക്കുന്നതിനാൽ ഡ്രൈവ് ചെയ്തത് ദുൽഖർ സൽമാൻ തന്നെയാണോയെന്ന് വ്യക്തമല്ല.
മലയാളം വാർത്തകൾ/ വാർത്ത/Buzz/
'ദുൽഖറിന് തെറ്റുപറ്റി; ചൂണ്ടിക്കാട്ടിയപ്പോൾ തിരുത്തി'; താരത്തിന്‍റെ വാഹനം റിവേഴ്സ് എടുപ്പിച്ച ഹോം ഗാർഡ്
Next Article
advertisement
കാസർഗോഡ് മൂന്നുവയസുകാരനെ ബന്ധുവീട്ടിൽ നിർത്തിയശേഷം വീട്ടിലെത്തിയ യുവ അധ്യാപികയും ഭർത്താവും ജീവനൊടുക്കി
കാസർഗോഡ് മൂന്നുവയസുകാരനെ ബന്ധുവീട്ടിൽ നിർത്തിയശേഷം വീട്ടിലെത്തിയ യുവ അധ്യാപികയും ഭർത്താവും ജീവനൊടുക്കി
  • കാസർഗോഡ് കടമ്പാറയിൽ യുവ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി.

  • കടുത്ത സാമ്പത്തിക പ്രശ്നങ്ങളാണ് അജിത്തിനെയും ശ്വേതയെയും ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്.

  • മൂന്നു വയസ്സുള്ള മകനെ ബന്ധുവീട്ടിൽ നിർത്തിയശേഷം ഇരുവരും വീട്ടിലെത്തി വിഷം കഴിച്ചു.

View All
advertisement