കുട്ടി ബഹളമുണ്ടാക്കിയതോടെ അമ്മ വിവരം ബസ് ജീവനക്കാരോട് പറഞ്ഞു. ഇതേ തുടർന്ന് ടൗണില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോംഗാര്‍ഡിനെ വിവരം അറിയിക്കുകയും തുടർന്ന് പെൺകുട്ടി അമ്മയോടൊപ്പം അടൂര്‍ പൊലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയും ചെയ്തു. ഇതിന് പിന്നാലെ അടൂർ എസ്.ഐ മനീഷിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. പൊലീസ് സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചും, പത്തോളം ബസുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവില്‍ തോലുഴം ഭാഗത്തുനിന്ന് പ്രതിയെ സംബന്ധിച്ച സൂചന ലഭിക്കുകയും പൊലീസ് ഇയാളെ വീട്ടിൽനിന്ന് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. ഇന്‍സ്‌പെക്ടര്‍ ടി.ഡി.പ്രജീഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. മനീഷ്, സി.പി.ഒ അന്‍സാജു, അനുരാഗ് മുരളീധരന്‍, രതീഷ് ചന്ദ്രന്‍,സനല്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
advertisement
ഭാര്യാ സഹോദരന്റെ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയതിന് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം
ഭാര്യാ സഹോദരന്റെ പ്രണയ വിവാഹത്തിന് (Love Marriage) പിന്തുണ നൽകിയ സി പി ഐ വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗവും കോഴിക്കോട്ടെ സാംസ്ക്കാരിക- ജീവകാരുണ്യ സംഘടനയായ റെഡ് യംഗ്സ് വെള്ളിമാടുകുന്നിന്റെ അഡ്വൈസറി ബോർഡ് അംഗവുമായ റിനീഷ് കയ്യാലത്തോടിക്ക് നേരെ വധശ്രമം. കോവൂരിലെ ടെക്സ്റ്റൈൽ സ്ഥാപനം അടച്ചു സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് മുൻവശത്തുവെച്ചായിരുന്നു ആക്രമണം. റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം പരിചയഭാവം നടിച്ച്, തലയിലുണ്ടായിരുന്ന ഹെൽമറ്റ് അഴിക്കാൻ പറഞ്ഞ ശേഷം കത്തി പിടിപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു.
അക്രമം ചെറുക്കാൻ ശ്രമിച്ചപ്പോൾ കൈകൾക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ റിനീഷ് രക്തത്തിൽ കുളിച്ച് നിലത്ത് വീണു. വീട്ടിലുണ്ടായിരുന്ന സഹോദരി ഭർത്താവ് ജയപ്രകാശ് ഓടി വരുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപെട്ടു. ഗുരുതരമായി റിനീഷ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലയിൽ 21 തുന്നികെട്ടലുകൾ ഉണ്ട്. ഭാര്യാ സഹോദരന്റെ പ്രണയ വിവാഹത്തിന് കൂട്ടു നിന്നതിനാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്.
