ഇന്നലെയാണ് കാസർകോട് സ്വദേശിയായ ഷഹാനയുടെ മരണത്തിൽ സജാദിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കൂടാതെ ശാരീരിക- മാനസികപീഡനം എന്നീ വകുപ്പുകൾക്കും കേസെടുത്തിട്ടുണ്ട്.
Also Read-മോഡൽ ഷഹാനയുടെ മരണം; ഭർത്താവ് സജ്ജാദ് അറസ്റ്റിൽ
കഴിഞ്ഞ ദിവസം രാത്രിയാണ് ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിൽ ഷഹാനയുടെ മൃതദേഹം കണ്ടെത്തിയത്. സജാദ് കൊലപ്പെടുത്തിയതാണെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് ചെയ്തത്.
advertisement
ഷഹാനയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഒന്നര വര്‍ഷം മുമ്പാണ് സജ്ജാദും ഷഹാനയും വിവാഹിതരായത്. ഇരുവരും ചേവായൂരില്‍ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു. ഇവിടെ പൊലീസ് നടത്തിയ പരിശോധനയിൽ കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവ കണ്ടെത്തിയിരുന്നു.
Also Read-ഷഹനയുടെ വീട്ടില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തി; മൃതദേഹം രാസപരിശോധനയ്ക്ക് വിധേയമാക്കും
ഷഹാനയുടെ ശരീരത്തിൽ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാൻ രാസ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
കോവളത്ത് വീട്ടമ്മ തൂങ്ങിമരിച്ച നിലയില്‍; ദേഹത്ത് അടിയേറ്റ പാടുകള്‍, ഭര്‍ത്താവും മകനും അറസ്റ്റില്‍
തിരുവനന്തപുരം കോവളത്ത് വീടിനുള്ളില്‍ സ്ത്രീയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിനെയും മകനെയും അറസ്റ്റുചെയ്തു. വെള്ളാര്‍ ശിവക്ഷേത്രത്തിനു സമീപം റജീലയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന കോട്ടയം താന്നിക്കാട് മാലിയില്‍ നട്ടാശ്ശേരി വായനശാലയ്ക്കുസമീപം പുഷ്‌കരന്റെയും ശാന്തയുടെയും മകള്‍ ബിന്ദു(46) ആണ് മരിച്ചത്. ഭര്‍ത്താവ് അനില്‍(48), മകന്‍ അഭിജിത്ത് (20) എന്നിവരെയാണ് പ്രേരണക്കുറ്റം ചുമത്തി കോവളം പോലീസ് അറസ്റ്റുചെയ്തത്.
വ്യാഴാഴ്ച രാത്രി ഏഴോടൊണ് ബിന്ദുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവും മകനും ചേര്‍ന്ന് ഇവരെ അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിച്ചു.