Shahana Death| മോഡൽ ഷഹാനയുടെ മരണം; ഭർത്താവ് സജ്ജാദ് അറസ്റ്റിൽ
- Published by:Naseeba TC
- news18-malayalam
Last Updated:
സജ്ജാദിനെ നാളെ കോടതിയിൽ ഹാജരാക്കും.
കോഴിക്കോട്: പരസ്യചിത്ര മോഡലും നടിയുമായ കാസര്‍കോട് സ്വദേശിനി ഷഹാനയുടെ (Shahana Death)മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സജ്ജാദ് അറസ്റ്റിൽ. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് അറസ്റ്റ്. കൂടാതെ ശാരീരിക- മാനസികപീഡനം എന്നീ വകുപ്പുകൾക്കും കേസെടുത്തിട്ടുണ്ട്.
ഇയാളെ നാളെ കോടതിയിൽ ഹാജരാക്കും. അതേസമയം ഷഹാനയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ഷഹാനയുടെ ശരീരത്തിൽ ലഹരി വസ്തുക്കളുടെ സാന്നിധ്യം ഉണ്ടോ എന്നറിയാൻ രാസ പരിശോധനയ്ക്കായി സാമ്പിളുകള്‍ ശേഖരിച്ചു കഴിഞ്ഞു. മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
അതേസമയം ഷഹാനയുടെ ശരീരത്തില്‍ ചെറിയ മുറിവുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. മര്‍ദ്ദനമേറ്റിട്ടുള്ളതാണോ മുറിവുകള്‍ എന്നത് പരിശോധിക്കും. ഷഹാനയുടെ വീട്ടില്‍ നിന്ന് പൊലീസ് പരിശോധനയില്‍ കഞ്ചാവ്, എംഡിഎംഎ, എല്‍എസ്ഡി സ്റ്റാമ്പ് എന്നിവ കണ്ടെത്തിയിരുന്നു.
advertisement
ഇന്നലെ രാത്രിയാണ് ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ച നിലയിൽ ഷഹാനയുടെ മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് സജ്ജാദ് കൊലപ്പെടുത്തിയതാണെന്നാരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ബന്ധുക്കളുടെ പരാതിയിലാണ് സജ്ജാദിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
ഒന്നര വര്‍ഷം മുമ്പാണ് സജ്ജാദും ഷഹാനയും വിവാഹിതരായത്. ഇരുവരും ചേവായൂരില്‍ വാടക വീടെടുത്ത് താമസിച്ചുവരികയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 13, 2022 10:15 PM IST