മോഹൻലാലിനൊപ്പം ശബരിമല കയറിയതിന് പിറ്റേന്നാണ് ബി.സുനിൽ കൃഷ്ണനെ സ്ഥലം മാറ്റിയത്. തുടർന്ന് തിരുവല്ല ഡിവൈഎസ്പി എസ്എച്ച്ഒയോട് സംഭവത്തിൽ വിശദീകരണം തേടുകയായിരുന്നു. ദീർഘകാലമായി ശബരിമലയിൽ പോകാൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞാണ് സുനിൽ കൃഷ്ണൻ അനുമതി വാങ്ങിയത്.
എന്നാൽ മോഹൻലാലിനൊപ്പമാണ് മലകയറുന്നുതെന്ന എന്ന വിവരം എസ്എച്ച്ഒ മറച്ചുവച്ചു. ശബരിമലയിൽ പോകാൻ അനുമതി വാങ്ങുന്നതിന് വസ്തുതകൾ ബോധപൂർവം മറച്ചുവച്ചതിനാണ് നടപടിയെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.
Location :
Pathanamthitta,Kerala
First Published :
March 29, 2025 3:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
മോഹൻലാലിനൊപ്പം ശബരിമല കയറിയ SHO യ്ക്ക് സ്ഥലംമാറ്റവും കാരണം കാണിക്കൽ നോട്ടീസും