കാരണം പ്രമുഖ ഓർക്കസ്ട്ര ഗായികയായ മുൻമുൻ ഹുസൈൻ എന്ന് അറിയപ്പെടുന്ന അർച്ചന ബറുവയാണ് പ്രതി. യുവതിയെ മുംബൈ പോലീസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. അന്വേഷണത്തിനിടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. രാജ്യത്തുടനീളം വിമാനത്തിൽ യാത്ര ചെയ്താണ് യുവതി മോഷണം നടത്തിവന്നത്.
രണ്ട് വർഷം മുമ്പ് ശിവാജി പാർക്കിലെ പ്രശസ്തമായ സലൂണിലെത്തിയ ഒരു സ്ത്രീയുടെ പേഴ്സ് മോഷ്ടിക്കപ്പെട്ടിരുന്നു. ആഭരണങ്ങൾ, മൊബൈൽ, പണം എന്നിവയുൾപ്പെടെ നാലു ലക്ഷം രൂപ വിലവരുന്ന സാധനങ്ങൾ പേഴ്‌സിൽ ഉണ്ടായിരുന്നു. തുടർന്ന് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിരുന്നു.
advertisement
Also Read ട്രെയിനിന്‍റെ മുകളിൽ സുഹൃത്തുക്കളോടൊപ്പം സെൽഫി എടുക്കാൻ കയറി; 13 വയസുകാരന് ദാരുണാന്ത്യം
സലൂണിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു സ്ത്രീ പേഴ്‌സുമായി കടന്നുകളയുന്നത് കണ്ടു. മുഖം വ്യക്തമായിരുന്നില്ലെങ്കിലും ഫൂട്ടേജ് അടിസ്ഥാനമാക്കി പോലീസ് അവർക്കായി തിരച്ചിൽ ആരംഭിച്ചിരുന്നു. പിന്നീട് ലോവർ പരേലിലെ ഒരു ഷോറൂമിൽ ഇത്തരം രണ്ട് പേഴ്‌സ് മോഷണം കൂടി നടന്നു. സിസിടിവി ദൃശ്യങ്ങൾ പോലീസ് അന്വേഷിച്ചപ്പോൾ മൂന്ന് സംഭവങ്ങളിലും മോഷണം നടത്തിയത് ഒരേ സ്ത്രീ തന്നെയെന്ന് വ്യക്തമായിരുന്നു.
സിസിടിവി ദൃശ്യങ്ങളും മറ്റ് സാങ്കേതിക തെളിവുകളും അടിസ്ഥാനമാക്കി പോലീസ് സംഘം യുവതിയെ കണ്ടെത്തി. ബാംഗ്ലൂരിൽ നിന്നാണ് യുവതിയെ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
