നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ട്രെയിനിന്‍റെ മുകളിൽ സുഹൃത്തുക്കളോടൊപ്പം സെൽഫി എടുക്കാൻ കയറി; 13 വയസുകാരന് ദാരുണാന്ത്യം

  ട്രെയിനിന്‍റെ മുകളിൽ സുഹൃത്തുക്കളോടൊപ്പം സെൽഫി എടുക്കാൻ കയറി; 13 വയസുകാരന് ദാരുണാന്ത്യം

  കോവിഡ് ഐസലേഷൻ യൂണിറ്റാക്കി മാറ്റിയ ട്രെയിനിലായിരുന്നു സംഭവം

  Odisha

  Odisha

  • Last Updated :
  • Share this:
   ട്രെയിൻ കോച്ചിന് മുകളിൽ സെൽഫി എടുക്കാൻ കയറിയ 13 വയസുകാരന് ദാരുണാന്ത്യം. മറ്റ് രണ്ട് സുഹൃത്തുക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഒഡീഷയിലെ ഗജപതി ജില്ലയില്‍ കോവിഡ് ഐസലേഷൻ യൂണിറ്റാക്കി മാറ്റിയ ട്രെയിനിലായിരുന്നു സംഭവം.

   ഗജപതി സ്വദേശിയായ പി സൂര്യ എന്ന 13 വയസുകാരനും രണ്ട് സുഹൃത്തുക്കളും പാർലഖേമുണ്ടി റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്ന ട്രെയിനിന്റെ കോച്ചിൽ കയറി സെൽഫി എടുക്കുകയായിരുന്നു. ഈ സമയത്ത് സൂര്യക്ക് വൈദ്യുത ആഘാതമേറ്റതോടെ സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. മറ്റ് രണ്ട് സുഹൃത്തുക്കൾക്കും പൊള്ളലേറ്റതിനാൽ ചികിത്സയിലാണെന്ന് പൊലീസ് പറഞ്ഞു.

   Also Read അവിഹിതം സംശയിച്ച് 26കാരിയായ കാമുകിയെ 24കാരൻ കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് മൂന്ന് ആഴ്ചക്ക് ശേഷം

   അപകടത്തിൽ കോച്ചിന്റെ മേൽക്കൂരക്കും തീപിടിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ വാൾട്ടെയർ ഡിവിഷണൽ റെയിൽവേ മാനേജർ ഒരു ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് ഗ്രൂപ്പ് രൂപീകരിച്ചു.
   Published by:user_49
   First published: