സലാമിന്റെ തലയറുത്ത് പ്രതികൾ ഫുഡ്ബോൾ പോലെ തട്ടിക്കളിച്ചെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കോയിപ്പാടി ബദരിയ നഗർ സൂഫിയൻ മൻസിലിലെ അബൂബക്കർ സിദ്ദീഖ് (മാങ്ങമുടി സിദ്ദീഖ്-39), പേരാൽ സിറാജ് ക്വാർട്ടേഴ്‌സിലെ കെ.എസ്.ഉമ്മർ ഫാറൂഖ്(29), പെർവാട് പെട്രോൾ പമ്പിനടുത്തു വാടകവീട്ടിൽ താമസിക്കുന്ന എ.ഷഹീർ(32), ആരിക്കാടി നിയാസ് മൻസിലിൽ നിയാസ്(31), ആരിക്കാടി മളി ഹൗ സിൽ ഹരീഷ്(29), കോയിപ്പാടി ബദ്രിയ നഗർ മാളിയങ്കര കോട്ടയിലെ ലത്തീഫ് (36) എന്നിവരാണ് കേസിലെ പ്രതികൾ.
അബ്ദുൽ സലാമിന്റെ കൂടെയുണ്ടായിരുന്ന നൗഷാദിനെ വധിക്കാൻ ശ്രമിച്ച കേസിൽ 10 വർഷം 3 മാസം തടവും ശിക്ഷ വിധിച്ചു. 6 ലക്ഷം രൂപ അബ്ദുൽ സലാമിൻ്റെ കുടുംബത്തിനും 2 ലക്ഷം രൂപ നൗഷാദിനും നൽകണം. പിഴ അടച്ചില്ലെങ്കിൽ 2 വർഷം കൂടി തടവ് അനുഭവിക്കണം. കേസിൽ രണ്ടുപേരെ കോടതി വെറുതെ വിട്ടയച്ചിരുന്നു.
advertisement
2017 ഏപ്രിൽ 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണൽക്കടത്ത് ഒറ്റിക്കൊടുത്തെന്ന് ആരോപിച്ച് സലാമും പ്രതികളിലൊരാളായ സിദ്ദിഖും തമ്മിൽ വാക്കുതർക്കമുണ്ടായി. പ്രശ്നങ്ങൾ പറഞ്ഞു തീർക്കാനെന്ന പേരിൽ സലാമിനെയും സുഹൃത്ത് നൗഷാദിനെയും മൂന്നാംപ്രതി ഷഹീര്‍ മാളിയങ്കര കോട്ടയ്ക്കു സമീപത്തേക്ക് വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്. മൃതദേഹത്തില്‍ നിന്ന് 25മീറ്റര്‍ മാറിയാണ് തല കണ്ടെത്തിയത്.
