TRENDING:

കൊച്ചിയിൽ ആറുവയസുകാരിയെ നിരന്തരം പീഡിപ്പിച്ചു; 'വില്ലൻ' പതിനഞ്ചുകാരൻ

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: ആറുവയസുകാരിയെ പതിനഞ്ചുകാരൻ‌ ക്രൂര പീഡനത്തിന് ഇരയാക്കി. കൊച്ചി പുത്തൻകുരിശിലാണ് സംഭവം. പിതാവിന്റെ സുഹൃത്തിന്റെ മകന്‍ പലതവണ പീഡിപ്പിച്ചെന്ന് പെൺകുട്ടി പൊലീസിന് മൊഴിനൽകി. മൊഴി രേഖപ്പെടുത്തിയെങ്കിലും കേസ് ഒതുക്കി തീർക്കാൻ പൊലീസും രാഷ്ട്രീയ നേതാക്കളും ശ്രമിക്കുന്നുവെന്ന് കുട്ടിയുടെ വീട്ടുകാർ ആരോപിച്ചു.
advertisement

പണം മാത്രം മതിയെന്ന് ഭാര്യ; ഒരു കോടി നൽകാൻ ഭർത്താവിനോട് സുപ്രീംകോടതി

പെൺകുട്ടിയുടെ മാതാപിതാക്കൾ വിവാഹബന്ധം വേർപ്പെടുത്തിയശേഷം വെവ്വേറെയാണ് താമസിക്കുന്നത്. ഒരാഴ്ച അച്ഛന്റെയും ഒരാഴ്ച അമ്മയുടെയും വീട്ടിലായിരുന്നു പെൺകുട്ടി കഴിഞ്ഞിരുന്നത്. പെൺകുട്ടിയെ സുഹൃത്തിന്റെ വീട്ടിലാക്കിയ ശേഷമായിരുന്നു പിതാവ് ജോലിക്ക് പോയിരുന്നത്. ഇവിടെ വച്ചാണ് സുഹൃത്തിന്റെ മകനായ 15 കാരൻ കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

'നുമ്മ ഊണ്' വിവരങ്ങള്‍ ഇനി വെബ്സൈറ്റിലും

advertisement

പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും ആദ്യം പെൺകുട്ടിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തുകയോ 164ാം വകുപ്പ് ചുമത്തുകയോ ചെയ്തില്ലെന്നും ഒരാഴ്ചയ്ക്ക് ശേഷമാണ് ഇത് ചെയ്തതെന്നും പെൺകുട്ടിയുടെ അമ്മ അറിയിച്ചു. കുട്ടി ക്രൂരമായ പീഡനത്തിനിരയായെന്ന് മെഡിക്കൽ റിപ്പോർട്ടിൽ രേഖപ്പെടുത്തിട്ടുണ്ടെങ്കിലും പരിശോധന ഫലത്തിൽ കൃത്യതയില്ലെന്നും വീണ്ടും മെഡിക്കൽ പരിശോധന നടത്തണമെന്നും പെൺകുട്ടിയുടെ വീട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊച്ചിയിൽ ആറുവയസുകാരിയെ നിരന്തരം പീഡിപ്പിച്ചു; 'വില്ലൻ' പതിനഞ്ചുകാരൻ