TRENDING:

തൃശൂരിൽ ആറുവയസുകാരനെ യുവാവ് മുക്കിക്കൊന്നത് ലൈംഗികാതിക്രമം ചെറുത്തതോടെ; തിരച്ചിലിനായി പ്രതിയും

Last Updated:

കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാർ തിരച്ചിൽ നടത്തുമ്പോൾ ജോജോയും ഒപ്പം കൂടിയിരുന്നു. അന്വേഷണം വഴിതെറ്റിക്കാനും ഇയാൾ ശ്രമിച്ചിരുന്നതായാണ് വിവരം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: മാള കുഴൂരിൽ ആറുവയസുകാരനെ വീടിന് സമീപത്തെ കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. സമീപവാസിയായ യുവാവ് മുക്കിക്കൊന്നതാണെന്ന് പൊലീസ് പറഞ്ഞു. കുഴൂർ സ്വർണപ്പള്ളം സ്വദേശിയായ ജോജോ (20)യെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്‌ച വൈകിട്ട് ആറോടെ കുട്ടിയെ കാണാതായതിനെത്തുടർന്നു നടത്തിയ തിരച്ചിലിലാണ് രാത്രി 9ന് കുളത്തിൽനിന്ന് മൃതദേഹം കിട്ടിയത്.
പ്രതിയും കുട്ടിയും നടന്നുപോകുന്ന സിസിടിവി ദൃശ്യം, ജോജോ
പ്രതിയും കുട്ടിയും നടന്നുപോകുന്ന സിസിടിവി ദൃശ്യം, ജോജോ
advertisement

കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ അടുത്ത് പ്രതി ജോജോ എത്തുകയും, കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയുമായിരുന്നു. ഒഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ ഇയാൾ കുട്ടിയോട് മോശമായി പെരുമാറിയെന്ന് റൂറൽ എസ്പി ബി കൃഷ്ണകുമാർ പറഞ്ഞു. ഇക്കാര്യം മാതാപിതാക്കളോട് പറയുമെന്ന് പറഞ്ഞപ്പോഴാണ് പ്രതി കുട്ടിയുടെ മൂക്കും വായും പൊത്തിപ്പിടിച്ച് ബലമായി കുളത്തിലേക്ക് തള്ളിയിട്ടത്. മരണം ഉറപ്പാക്കാനായി വെള്ളത്തിൽ മുക്കിപ്പിടിക്കുകയും ചെയ്തു. വീടിനടുത്തുള്ള കുളത്തിലാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ജോജോയ്ക്ക് മുമ്പ് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും ബോസ്റ്റൽ സ്കൂളിൽ (യുവജന നവീകരണ കേന്ദ്രം) കഴിഞ്ഞിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. കുട്ടിയെ തിരയുന്നതിനിടെ, പ്രതിയും കുട്ടിയും നടന്നു പോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ കുട്ടി കുളത്തിലുള്ളതായി ഇയാൾ സമ്മതിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ കാണാതായതിന് പിന്നാലെ നാട്ടുകാർ തിരച്ചിൽ നടത്തുമ്പോൾ ജോജോയും ഒപ്പം കൂടിയിരുന്നു. അന്വേഷണം വഴിതെറ്റിക്കാനും ഇയാൾ ശ്രമിച്ചിരുന്നതായാണ് വിവരം. മൃതദേഹം കുഴിക്കാട്ടുശ്ശേരി മറിയംത്രേസ്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂരിൽ ആറുവയസുകാരനെ യുവാവ് മുക്കിക്കൊന്നത് ലൈംഗികാതിക്രമം ചെറുത്തതോടെ; തിരച്ചിലിനായി പ്രതിയും
Open in App
Home
Video
Impact Shorts
Web Stories