ശനിയാഴ്ച രാവിലെ 11.45-ഓടെയാണ് മാര്‍ക്കറ്റിന് പിറകില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി മരിച്ചത് ആലുവ ചൂര്‍ണിക്കരയില്‍നിന്ന് കാണാതായ കുട്ടിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ആലുവ തായിക്കാട്ടുകര ഗാരിജ് റെയിൽവേ ഗേറ്റിനു സമീപം മുക്കത്ത് പ്ലാസയിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ ബിഷാംപർപുർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്നിയെയാണ് ഇതേ കെട്ടിടത്തിൽ 2 ദിവസം മുൻപു താമസക്കാരനായെത്തിയ അതിഥിത്തൊഴിലാളിയായ അസ്ഫാഖ് ആലം തട്ടിക്കൊണ്ടുപോയത്.
advertisement
കുട്ടിയെ തട്ടിക്കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. പ്രതി കുട്ടിയുമായി റെയിൽവേ ഗേറ്റ് കടന്ന് ദേശീയപാതയിൽ എത്തി തൃശൂർ ഭാഗത്തേക്കുള്ള ബസിൽ കയറി പോകുന്നതാണ് ദൃശ്യങ്ങളിലുള്ളത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അസ്ഫാഖ് ആലമിനെ പിടികൂടിയത്.
ആലുവയിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ പിടികൂടി; കുട്ടിയെ കണ്ടെത്താനായില്ല
എന്നാല്‍ മദ്യലഹരിയില്‍ ആയിരുന്ന ഇയാള്‍ ആദ്യം ചോദ്യം ചെയ്യലിനോട് സഹകരിച്ചിരുന്നില്ല. പിന്നാലെ പെൺകുട്ടിയെ പണം വാങ്ങിച്ച് മറ്റൊരാൾക്ക് കൈമാറിയെന്ന് പിടിയിലായ പ്രതി അസ്ഫാഖ് ആലം പൊലീസിനോട് പറഞ്ഞിരുന്നു. സുഹൃത്തിന്റെ സഹായത്തോടെയാണ് കുട്ടിയെ കൈമാറിയത്. സക്കീർ ഹുസൈൻ എന്നയാളാണ് കുട്ടിയെ കൊണ്ടുപോയതെന്നാണ് അസഫാക്ക് പോലീസിന് നൽകിയ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.