TRENDING:

ഉറക്ക ഗുളിക നല്‍കിയ ശേഷം അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു

Last Updated:
impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈ: അമ്മയെ കഴുത്തറുത്ത് കൊന്ന മകനെ പൊലീസ് അറസ്റ്റ് ചെയ്തു. ലളിത എന്ന 80കാരിയെ മകന്‍ യോഗേഷ് ഷെനോയ് ആണ് കൊലപ്പെടുത്തിയത്. ആദ്യ രണ്ട് പ്രാവശ്യം കൊലപാതക ശ്രമത്തില്‍ നിന്നും ലളിത രക്ഷപ്പെട്ടിരുന്നു. പിന്നീടാണ് ലളിതയെ മകന്‍ കഴുത്തറുത്ത് വകവരുത്തിയത്.
advertisement

അമിത തോതില്‍ ഉറക്ക ഗുളിക നല്‍കിയതിന് ശേഷമാണ് എണ്‍പത് വയസ്സുള്ള അമ്മയെ കൊലപ്പെടുത്തിയതെന്ന് പ്രതി യോഗേഷ് പൊലീസിനോട് സമ്മതിച്ചു.

ദിവസവും ലളിതയും യോഗേഷുമായി വഴക്കുണ്ടായിരുന്നു. ഒടുവിലായി മരുന്നിന്റെ ബില്ലിനെ കുറിച്ചുള്ള തര്‍ക്കമാണ് ഇരുവരും തമ്മിലുണ്ടായതെന്ന് പൊലീസ് പറഞ്ഞു.

2011ല്‍ യോഗേഷിനെ ഭാര്യ ഉപേക്ഷിച്ച് പോയി. നാല് വര്‍ഷം മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. ഇവര്‍ക്ക് മക്കള്‍ ഉണ്ടായിരുന്നില്ല. അച്ഛനും സഹോദരനും നേരത്തെ തന്നെ മരിച്ചിരുന്നു. പിന്നീട് യോഗേഷും അമ്മ ലളിതയും ഒരുമിച്ചാണ് താമസിച്ചിരുന്നത്. ഇരുവരും തമ്മില്‍ വഴക്ക് സ്ഥിരമായിരുന്നു. പത്താംക്ലാസ് പാസായ യോഗേഷ് ഒരു സ്വകാര്യ കമ്പനിയിലാണ് ജോലി നോക്കിയിരുന്നത്.

advertisement

ബുധനാഴ്ച യോഗേഷും അമ്മ ലളിതയുമായി വീണ്ടും വഴക്കുണ്ടായിരുന്നു. 15 വീതമുള്ള രണ്ട് പാക്കറ്റ് ഉറക്കഗുളികയുമായായിരുന്നു യോഗേഷ് എത്തിയത്. തുടര്‍ന്ന് ഗുളിക പൊടിച്ച് പാലില്‍ കലര്‍ത്തി അമ്മയ്ക്ക് കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ലളിത ഉറങ്ങാന്‍ പോയി. അര്‍ധരാത്രി 1.30ന് യോഗേഷ് നോക്കിയെങ്കിലും അമ്മ ശ്വാസോഛ്വാസം നടത്തുന്നുണ്ടായിരുന്നു. ലളിത മരിച്ചിട്ടില്ലെന്ന് മനസിലാക്കിയ യോഗേഷ് അമ്മയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍ യോഗേഷ് ഇതിലും പരാചയപ്പെട്ടു. തുടര്‍ന്ന് 2.30 ഓടെ ലളിതയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിക്കുകയായിരുന്നു.

advertisement

ബെഡ്ഷറ്റില്‍ മൃതദേഹം പൊതിഞ്ഞുവെച്ച ശേഷം യോഗേഷ് ഉറങ്ങി. രാവിലെ അയല്‍വാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. 9.30ന് പോലീസ് എത്തിയപ്പോഴും യോഗേഷ് ഉറക്കത്തിലായിരുന്നു. ബെഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍ ലളിതയുടെ മൃതദേഹവും കണ്ടെത്തി.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഉറക്ക ഗുളിക നല്‍കിയ ശേഷം അമ്മയെ മകന്‍ കഴുത്തറുത്ത് കൊന്നു