പരിഹാരമെന്നോണം ദീപക്കിന്റെ കയ്യിൽ പിടിച്ചു മന്ത്രങ്ങൾ ഉരുവിട്ട തട്ടിപ്പുകാർ, പൂർണ്ണ ഫലം ലഭിക്കണമെങ്കിൽ ധരിച്ചിരിക്കുന്ന ആഭരണങ്ങൾ അഴിച്ചു മാറ്റണമെന്ന് നിർദേശിച്ചു. ഇവരുടെ വാക്കുകളിൽ വിശ്വസിച്ച ദീപക് തന്റെ പത്ത് പവന ഓളം വരുന്ന സ്വർണാഭരണങ്ങൾ അഴിച്ച് ബാഗിലിട്ടു. ഇതിന് പിന്നാലെ താൻ ബോധരഹിതനായി വീണെന്ന് ദീപക് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഈ തക്കം നോക്കി പ്രതികൾ സ്വർണവുമായി കടന്നുകളയുകയായിരുന്നു.
ബോധം തെളിഞ്ഞ ശേഷം ദീപക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെന്നൈ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തുന്ന അന്വേഷണം അയൽ ജില്ലകളിലേക്കും വ്യാപിപ്പിച്ചു.
advertisement
Location :
Chennai [Madras],Chennai,Tamil Nadu
First Published :
Dec 27, 2025 8:50 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ദോഷം തീർക്കാമെന്ന് വിശ്വസിപ്പിച്ചു മന്ത്രം ചൊല്ലി മയക്കി ബിസിനസുകാരന്റെ 10 പവൻ കവർന്നു
