TRENDING:

സംസ്ഥാനതല ടെന്നീസ് താരമായ യുവതിയെ പിതാവ് വെടിവെച്ചു കൊലപ്പെടുത്തി

Last Updated:

പ്രതിയായ പിതാവ് മകൾക്ക് നേരെ തുടർച്ചയായി മൂന്ന് തവണ വെടിയുതിർത്തു എന്ന് പൊലീസ് പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഹരിയാനയിലെ സംസ്ഥാനതല ടെന്നീസ് താരമായ രാധിക യാദവിനെ(25) പിതാവ് വെടിവച്ചു കൊലപ്പെടുത്തി.ഹരിയാനയിലെ ഗുരുഗ്രാമിലെ സെക്ടർ 57 ലെ സുശാന്ത് ലോക്-ഫേസ് 2 ലെ കുടുംബ വസതിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രതിയായ പിതാവ് മകൾക്ക് നേരെ തുടർച്ചയായി മൂന്ന് തവണ വെടിയുതിർത്തു എന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. പെൺകുട്ടിയെ ഗുരുതരാവസ്ഥയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
advertisement

അതേസമയം, പ്രതിയായ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്യുകയും കൊലപാതകത്തിന് ഉപയോഗിച്ച റിവോൾവർ വീട്ടിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തു. കുറ്റകൃത്യത്തിന് പിന്നിലെ കാരണം നിലവിൽ പൊലീസ് അന്വേഷിച്ച് വരികയാണ്.

ഹരിയാനയിലെ ടെന്നീസ് മേഖലയിൽ അറിയപ്പെടുന്ന പേരായിരുന്നു രാധിക യാദവിന്റെത്, നിരവധി മെഡലുകൾ നേടിയിട്ടുണ്ട്. ഒരു ലോൺ ടെന്നീസ് കളിക്കാരിയായിരുന്ന രാധിക ടെന്നീസ് അക്കാദമി നടത്തി മറ്റ് കളിക്കാർക്ക് പരിശീലനവും നൽകിയിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
സംസ്ഥാനതല ടെന്നീസ് താരമായ യുവതിയെ പിതാവ് വെടിവെച്ചു കൊലപ്പെടുത്തി
Open in App
Home
Video
Impact Shorts
Web Stories