TRENDING:

Actor Assault Case | നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി

Last Updated:

പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നത് 

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ (Pulsar Suni) അമ്മ ശോഭനയുടെ രഹസ്യമൊഴിയെടുത്തു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുന്നത്. ദിലീപിന്റെ നിർദ്ദേശപ്രകാരമാണ് നടിയെ ആക്രമിച്ചതെന്ന് മകന്‍ സുനി പറഞ്ഞതായി ശോഭന വെളിപ്പെടുത്തിയിരുന്നു.
പൾസർ സുനിയുടെ അമ്മ
പൾസർ സുനിയുടെ അമ്മ
advertisement

നടിയെ ആക്രമിച്ച കേസില്‍ നിർണ്ണായക രഹസ്യമൊഴിയാണ് ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തുന്നത്. തന്റെ ജീവന് ഭീഷണിയുണ്ടെന്ന് സുനി പറഞ്ഞതായി ശോഭന വ്യക്തമാക്കിയിരുന്നു. ഒളിവില്‍ കഴിയുന്ന സമയത്ത് ജീവന്‍ അപായപ്പെടുത്താന്‍ ശ്രമം നടന്നെന്നും സുനി അമ്മയ്ക്ക് അയച്ച കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. മകന്റെ ജീവന് ഭീഷണിയുള്ളതിനാലാണ് കത്ത് പുറത്ത് വിടുന്നതെന്ന് ശോഭന പറഞ്ഞു.

നടിയെ ആക്രമിച്ച കേസിന്റെ ഗൂഢാലോചനയില്‍ സിനിമാ മേഖലയിലെ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് ശോഭന വ്യക്തമാക്കി. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ശോഭനയുടെ മൊഴി കേസ് അന്വേഷിയ്ക്കുന്ന ക്രൈംബ്രാഞ്ച് സംഘം നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് രഹസ്യമൊഴി രേഖപ്പെടുത്തുന്നതിന് അനുമതി തേടി സി.ജെ.എം. കോടതിയെ സമീപിച്ചത്. സി.ജെ.എം. കോടതിയുടെ നിർദ്ദേശപ്രകാരമാണ് ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മൊഴി രേഖപ്പെടുത്തുന്നത്. കോടതിയിലെ ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാല്‍ കഴിഞ്ഞ ദിവസം തീരുമാനിച്ച മൊഴിയെടുക്കല്‍ പിന്നീട് നീട്ടിവെയ്ക്കുകയായിരുന്നു.

advertisement

ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ചോദ്യംചെയ്യൽ രണ്ടാം ദിവസവും തുടരുകയാണ്. രാവിലെ 9 മണിക്ക് മുൻപ് തന്നെ ദിലീപ് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിൽ ഡിജിറ്റൽ തെളിവുകൾ നിർണ്ണായകമാകുമെന്നാണ് സൂചന. അന്വേഷണസംഘം റെയ്‌ഡിൽ പിടിച്ചെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനാഫലം ഇന്ന് ലഭിക്കും. ഒപ്പം അന്വേഷണ സംഘത്തിന്റെ കൈവശമുള്ള നിർണ്ണായക തെളിവുകള്‍ കാണിച്ചാണ് ഇന്നത്തെ ചോദ്യം ചെയ്യൽ തുടരുന്നത്.

ദിലീപിനു പുറമേ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് സുരാജ്, സുഹൃത്തു ബൈജു ചെങ്ങമനാട്, അനൂപിന്റെ ഭാര്യയുടെ ബന്ധു അപ്പു എന്നിവരെയാണ് ക്രൈംബ്രാഞ്ച് ചോദ്യംചെയ്യുന്നത്. സുരാജ്, ബൈജു, അപ്പു എന്നിവരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്ത ശേഷമാണ് പുറത്തുവിട്ടത്. നേരത്തെ നടന്ന റെയ്‌ഡിൽ ദിലീപിന്റെയും അനൂപിന്റെയും ഫോണുകൾ കസ്റ്റഡിയിൽ എടുത്തിരുന്നു.

advertisement

അന്വേഷണ സംഘം അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞാണ് അഞ്ചു പേരെയും ചോദ്യം ചെയ്തത്. ആദ്യദിനം ഒറ്റയ്ക്ക് ഇരുത്തിയായിരുന്നു അഞ്ചു പേരെയും ചോദ്യം ചെയ്തത്. മൊഴികൾ പരിശോധിച്ച ശേഷം ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്യാനാണ് തീരുമാനം. കണ്ടെത്തിയ തെളിവുകളും പ്രതികൾ  നൽകിയ മൊഴികളും തമ്മിൽ അന്വേഷണ സംഘം പരിശോധിക്കുകയാണ്.

അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതായും നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ വീട്ടില്‍വച്ചു കൈപ്പറ്റിയതായുമുള്ള ആരോപണങ്ങള്‍ ദിലീപ് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ച്‌ നിഷേധിച്ചതായാണ് വിവരം. പലപ്പോഴായി നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടി ചോദ്യം ചെയ്തപ്പോള്‍ ദിലീപ് നിഷേധാത്മക നിലപാട് സ്വീകരിച്ചതായും ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ പറയുന്നു.

advertisement

എ‍.ഡി.ജി.പി. എസ്. ശ്രീജിത്ത്, ഐ.ജി. ഗോപേഷ് അഗര്‍വാള്‍ എന്നിവരും ചോദ്യംചെയ്യല്‍ വിലയിരുത്താന്‍ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയിരുന്നു. എസ്.പി. എം.പി. മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായി തിരിഞ്ഞാണ് ഇന്നലെ ചോദ്യം ചെയ്തത്. പ്രതികളെ വെവ്വേറെ ഇരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Actor Assault Case | നടിയെ ആക്രമിച്ച കേസ്: പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി
Open in App
Home
Video
Impact Shorts
Web Stories