വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ ശിൽപ്പയും ദർശനും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നുവെന്ന് സമീപവാസികൾ പറയുന്നു. കഴിഞ്ഞ ദിവസം രാവിലെയും ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. ശേഷം ശിൽപ്പ ജോലിക്ക് പോയി. വൈകിട്ട് സ്കൂൾ വിട്ടെത്തിയ കുട്ടി ദർശനോട് എന്തോ ചോദിക്കുകയും ഇതിൽ പ്രകോപിതനായ യുവാവ് കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൃത്യത്തിനു ശഷം പ്രതി വീട് പുറത്ത് നിന്ന് പൂട്ടി രക്ഷപ്പെട്ടു.
വൈകിട്ട് ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ശിൽപ്പയാണ് മകളെ ചോരയിൽ കുളിച്ച നിലയിൽ വീടിനുള്ളിൽ കണ്ടെത്തിയത്. ശിൽപ്പയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കുഞ്ഞിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഒളിവിൽ പോയ ദർശനെ എത്രയും വേഗം കണ്ടെത്താൻ അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.
advertisement
