ജനുവരി രണ്ടിനാണ് സംഭവം നടന്നത്. അങ്കണവാടിയിലെത്തിയ കുട്ടിക്ക് ഇരിക്കാൻ പ്രയാസം നേരിടുന്നത് ശ്രദ്ധിച്ച അധ്യാപിക നടത്തിയ പരിശോധനയിലാണ് ക്രൂരത പുറംലോകമറിഞ്ഞത്. കുട്ടിയുടെ സ്വകാര്യഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റത് കണ്ട അധ്യാപിക ഉടൻ തന്നെ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടാനമ്മ കുട്ടിയെ സ്ഥിരമായി ഉപദ്രവിക്കാറുണ്ടായിരുന്നുവെന്ന് വ്യക്തമായി. നിലവിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്. പരിക്കേറ്റ കുട്ടി ഇപ്പോൾ വിദഗ്ധ ചികിത്സയിലാണ്.
Location :
Palakkad,Kerala
First Published :
Jan 09, 2026 9:24 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കിടക്കയിൽ മൂത്രം ഒഴിച്ചതിന് അഞ്ചുവയസ്സുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ
