അബ്ദുൽ സലീം 5 വർഷം മുൻപ് ചവറ പൊലീസ് സ്റ്റേഷനിലുണ്ടായിരുന്നപ്പോൾ വർക്കല സ്വദേശി ഫൈസൽ പ്രതിയായ സ്ത്രീധന പീഡനക്കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു. കൊല്ലം കോടതിയിൽ വിചാരണയിലിരിക്കുന്ന കേസിൽ മൊഴി നൽകാൻ കഴിഞ്ഞയാഴ്ച സലീമിനു കോടതിയിൽ നിന്നു സമൻസ് വന്നിരുന്നു. തുടർന്നു സലീം ഫൈസലിനെ ഫോണിൽ ബന്ധപ്പെട്ട് അനുകൂല മൊഴി നൽകാൻ 25,000 രൂപ ആവശ്യപ്പെടുകയായിരുന്നു.
Also Read കൈക്കൂലി വാങ്ങി; വയനാട്ടിൽ അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ വിജിലൻസ് പിടിയിൽ
advertisement
ഫൈസൽ ഇക്കാര്യം കൊല്ലം വിജിലൻസ് ഡിവൈ.എ.സ്.പി: കെ.അശോക് കുമാറിനെ അറിയിച്ചു. തുടർന്ന് സലീമിന്റെ ബന്ധുവിന്റെ കരുനാഗപ്പള്ളി ആലുംകടവിലുള്ള ജ്വല്ലറിയിൽ വച്ച് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസ് റജിസ്റ്റർ ചെയ്ത സമയത്തും ഫൈസലിൽ നിന്ന് സലീം രണ്ടു ലക്ഷം രൂപ വാങ്ങിയിരുന്നതായും വിവരം ലഭിച്ചു. സലീമിനെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കും.