കൈക്കൂലി വാങ്ങി; വയനാട്ടിൽ അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ വിജിലൻസ് പിടിയിൽ

Last Updated:

ബിൽഡിംഗ് പെർമിറ്റുമായി ബന്ധപ്പെട്ട് സ്ഥാപനമുടമയിൽ നിന്നും പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് എംകെ കുര്യനെ പിടികൂടിയത്.

സുൽത്താൻബത്തേരി: വയനാട്ടിൽ അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടിയിലായി. സുൽത്താൻ ബത്തേരി ഫയർഫോഴ്സ് സ്റ്റേഷനിലെ സ്റ്റേഷൻ ഓഫീസർ എം കെ കുര്യനെ(53)ആണ് വിജിലൻസ് പിടികൂടിയത്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് സംഭവം.
ഇന്ന് നാലു മണിയോടെയാണ് സംഭവം. ബിൽഡിംഗ് പെർമിറ്റുമായി ബന്ധപ്പെട്ട് സ്ഥാപനമുടമയിൽ നിന്നും പണം കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് എംകെ കുര്യനെ പിടികൂടിയത്. ബിൽഡിങ് ഫയർ എൻ ഒ സി ക്ക് അപേക്ഷിച്ച ആളിൽ നിന്നും പണം കൈക്കൂലിയായി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത് .
മീനങ്ങാടി സ്വദേശിയായ ബിനീഷ് എന്നയാൾ അമ്പലവയലിൽ നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് ഫയർ എൻ ഒ സി ക്കായി സ്റ്റേഷൻ മാസ്റ്ററെ സമീപിച്ചിരുന്നു . എന്നാൽ പല കാരണങ്ങൾ പറഞ്ഞ് ഒന്നര വർഷത്തോളമായിഎൻഒസി നൽകിയിരുന്നില്ല.
advertisement
ഇതിനിടെ കഴിഞ്ഞ സെപ്റ്റംബർ 30-ന് ബിനീഷ് വിണ്ടും അപേക്ഷ സമർപ്പിച്ചു. ഈ സമയം ഒന്നാം തീയതി വിളിക്കാൻ ഓഫിസർ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ ബിനീഷ് വിളിച്ചപ്പോൾ 25000 രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നുവെത്രേ.
ഇത് പരാതിയായി ബിനിഷ് വിജിലൻസിൽ നൽകി . ഇതിൻറെ അടിസ്ഥാനത്തിൽ വിജിലൻസ് നൽകിയ 5000 രൂപയാണ് ഇന്ന് ബിനീഷ് സ്റ്റേഷൻ ഓഫീസർക്ക് കൈമാറിയത്. ഇതിനിടയിൽ സമീപത്ത് കാത്തിരുന്ന വിജിലൻസ് എം കെ കുര്യനെ പിടികൂടുകയാരുന്നു.
advertisement
വിജിലൻസ് സിഐ പി എൽ ഷൈജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. നാളെ തലശ്ശേരി കോടതിയിൽ ഹാജരാക്കും.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൈക്കൂലി വാങ്ങി; വയനാട്ടിൽ അഗ്നിശമനസേന സ്റ്റേഷൻ ഓഫീസർ വിജിലൻസ് പിടിയിൽ
Next Article
advertisement
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
മലയാളത്തിൽ ഇത്രയധികം വ്യാജ ബുജികളോ ? രഞ്ജിത്തിന്റെ 'ആരോ' യുടെ നെഗറ്റീവ് പ്രതികരണങ്ങളിൽ ജോയ് മാത്യു
  • മഞ്ജു വാരിയർ, ശ്യാമപ്രസാദ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ഒരുക്കിയ 'ആരോ' ശ്രദ്ധ നേടുന്നു.

  • 'ആരോ' എന്ന ഹ്രസ്വചിത്രം പ്രശംസയും വിമർശനങ്ങളും ഏറ്റുവാങ്ങി, ജോയ് മാത്യു ഫേസ്ബുക്കിൽ പ്രതികരിച്ചു.

  • 'ആരോ' യുടെ യൂട്യൂബ് റിലീസിംഗിന് ശേഷം വ്യാജ ബുജികൾ മലയാളത്തിൽ കൂടുതലാണെന്ന് ജോയ് മാത്യു പറഞ്ഞു.

View All

ഫോട്ടോ

കൂടുതൽ വാർത്തകൾ
advertisement