സംഭവത്തിൽ ഇയാൾക്കെതിരെ എഴുകോൺ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഭാര്യയും ഭര്‍ത്താവും ചേര്‍ന്ന് നവംബറിലാണ് പരാതി നല്‍കിയത്. വിവാഹത്തിന് മുൻപ് പരിചയപ്പെട്ട യുവതിയെയാണ് റിജോ അവരുടെ വിവാഹശേഷവും പിന്തുടർന്ന് ശല്യപ്പെടുത്തിയിരുന്നത്.
പലപ്പോഴായി യുവതിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ജോലിക്കായി ഗൾഫിലേക്ക് പോയ റിജോ അവിടെ നിന്നുകൊണ്ട് നേരത്തേ യുവതിയുമായി അടുപ്പത്തിലായിരുന്നുവെന്നും നഗ്ന ചിത്രങ്ങളും വിഡിയോകളും കൈവശമുണ്ടെന്നും അത് പ്രചരിപ്പിക്കുമെന്ന് പറഞ്ഞുമാണ് ഭീഷണിപ്പെടുത്തിയിരുന്നത്.
ഗള്‍ഫില്‍ നിന്ന് ലീവിന് വന്ന റിജോയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ ഉടന്‍ അറസ്റ്റ് ചെയ്ത് എഴുകോൺ പൊലീസിന് കൈമാറുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
advertisement
Location :
Kollam,Kerala
First Published :
June 04, 2025 10:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭാര്യയുടെ നഗ്ന ഫോട്ടോയും വിഡിയോയും പ്രചരിപ്പിക്കുമെന്ന് ഭർത്താവിനെ വിളിച്ച് ഭീഷണി; പ്രതി പിടിയില്‍