ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് ട്രെയിൻ ചത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷൻ എത്തിയപ്പോഴാണ് ജനറൽ കമ്പാർട്ട്മെൻറിൽ ഇരിക്കുകയായിരുന്ന ആകാശിനെ ആർ പി എഫ് പിടികൂടിയത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ചിത്രവും യാത്രാ വിവരങ്ങളും മുംബൈ പൊലീസ് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിന് കൈമാറിയിരുന്നു.
തുടർന്ന് ആർപിഎഫും മുംബൈ പൊലീസും വീഡിയോ കോളിൽ സംസാരിച്ചു. പ്രതി ഇയാൾ തന്നെയാണോ എന്ന് ഉറപ്പിക്കാൻ മുംബൈ പോലീസ് ദുർഗ് റെയിൽവേ സ്റ്റേഷനിലേക്ക് പുറപ്പെട്ടു.
advertisement
വ്യാഴാഴ്ച പുലർച്ചയായിരുന്നു ബാന്ദ്രയിലെ വസതിയിൽ കടന്നുകയറിയ അഞ്ജാതൻ സെയ്ഫ് അലിഖാനെ ആക്രമിച്ചത്. ആക്രമണത്തിൽ 6 തവണ സെയ്ഫ് അലിഖാന് കുത്തേറ്റു. കത്തിമുറിഞ്ഞു ശരീരത്തിൽ തറച്ചു. ചോരയിൽ കുളിച്ച നടനെ ഓട്ടോറിക്ഷയിലാണ് ആശുപത്രിയിൽ എത്തിച്ചത്. അഞ്ചുമണിക്കൂർ നീണ്ട ശസ്ത്രക്രിയ ഒടുവിലാണ് ശരീരത്തിൽ കുടുങ്ങിയ കത്തി നീക്കം ചെയ്തത്. പ്രതി വീട്ടിൽ നിന്ന് രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. പിന്നീട് റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും പോലീസ് കണ്ടെത്തി.