പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ കൊണ്ടു പോകുന്നത് രഹസ്യമായാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കുട്ടിയുടെ ആരോഗ്യനില മോശമാണെന്ന് മനസ്സിലായതോടെ പുലർച്ചെ രണ്ടുമണിയോടെ സഹോദരിയുടെ കുടുംബം തിരികെയെത്തി മടങ്ങി. വീട്ടിൽ നിന്നും സാധനങ്ങൾ ബാഗിലാക്കിയാണ് മടങ്ങിയത്. ഇവർക്കൊപ്പം താമസിച്ചിരുന്നയാളെ കുറിച്ചും കൃത്യമായ വിവരങ്ങൾ ഇല്ല. പോലീസിലെ സൈബർ സെല്ലിലെ മുൻ ഉദ്യോഗസ്ഥനാണെന്നാണ് ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുമ്പോൾ ഉടമയോട് പറഞ്ഞത്.
അതേസമയം സംഭവത്തിൽ കുട്ടിയുടെ അമ്മയ്ക്കെതിരെബാലാവകാശ നിയമ പ്രകാരം തൃക്കാക്കര പൊലീസ് കേസെടുത്തു. മതിയായ സംരക്ഷണവും ചികിത്സയും നൽകാത്തതിനാണ് കേസ്. കുട്ടിയുടെ പരിക്കുകൾ സംബന്ധിച്ച് ആശുപത്രിയുടെ റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷം ആകും ഇത് സംബന്ധിച്ച കേസ് ഉണ്ടാകുക. ഇക്കാര്യത്തിൽ ഇനിയും കാര്യങ്ങളിൽ കൃത്യത വരുത്തണം എന്ന നിലപാടിലാണ് പൊലീസ്. മർദ്ദനമേറ്റത് എങ്ങനെ എന്നത് സംബന്ധിച്ച് ഇതുവരെയും കൃത്യമായ നിഗമനത്തിൽ എത്തിച്ചേരാൻ പൊലീസിന് കഴിഞ്ഞിട്ടുമില്ല.
advertisement
സംഭവത്തിൽ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് അമ്മ പറയുന്നത്. വീട്ടിൽ ഉണ്ടായിരുന്ന സഹോദരിയുടെയും കുടുംബത്തിന്റേയും വിവരങ്ങൾ പൂർണ്ണമായും ലഭിച്ചിട്ടുമില്ല. അതുകൊണ്ടാണ് നിലവിലെ സാഹചര്യത്തിൽ ബാലാവകാശ നിയമ പ്രകാരം കേസെടുക്കാൻ തീരുമാനിച്ചത്. കോലഞ്ചേരി മെഡിക്കൽ കോളജിലെ വെൻ്റിലേറ്ററിൽ കഴിയുന്ന കുട്ടിയുടെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.
ഞായറാഴ്ച്ച വൈകുന്നേരമാണ് ശരീരാമാസകലം പരുക്കേറ്റ രണ്ടു വയസുകാരിയെ അപസ്മാര ലക്ഷണളുമായി കോലഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചത്. ആദ്യം എറണാകുളം കാക്കനാട്ടെ സ്വകാര്യശുപത്രിയിൽ എത്തിച്ച കുട്ടിയെ CT സ്കാനിങ് വിധേയമാക്കിയപ്പോൾ തലയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തിരുന്നു. ഇതിനെ തുടർന്നാണ് കോലഞ്ചേരിയിലേക്ക് കൊണ്ടു പോകുവാൻ കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന മാതാവിനോടും, മുത്തശ്ശിയോടും ഡോക്ടർമാർ നിർദ്ദേശിച്ചത്.
Also Read- രണ്ടര വയസുകാരിക്ക് ക്രൂരമര്‍ദനമേറ്റ സംഭവം; ശരീരമാസകലം പരിക്കേറ്റ നിലയില്‍; പൊളളലേറ്റ പാടുകളും
രാത്രി 11 മണിയോടെ കോലഞ്ചേരി മെഡിക്കൽ കോളജിൽ കൊണ്ടുവന്ന കുട്ടിയെ ആദ്യം (ഐ. സി. യു ) I C U പ്രവേശിപ്പിച്ചു. തുടന്ന് കുട്ടിയുടെ നില മോശമായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ശരീരമാസകലം പരുക്കേറ്റ നിലയിലായിരുന്നു. ശരീരത്തിൽ പൊളളലേറ്റ് ഉണങ്ങിയ പാടുകളും ഉണ്ടായിരുന്നു.
പഴയതും, പുതിയതുമായ പരിക്കുകൾ കുട്ടിയുടെ ശരീരത്തിൽ കണ്ട ഡോക്ടർമാർ മാതാവിനോട് വിവരങ്ങൾ തിരക്കിയെങ്കിലും പരസ്പര വിരുദ്ധമായ മറുപടിയാണ് നൽകിയത്. മാതാവിന്റെ മറുപടിയിൽ സംശയം തോന്നിയ ഡോക്ടർമാർ ത്യക്കാക്കര പൊലിസിൽ വിവരമറിയിക്കുകയായിരുന്നു. കുട്ടിയുടെ ആരോഗ്യ സ്ഥിതിയിൽ വരുന്ന 72 മണിക്കൂർ ഏറെ നിർണ്ണായകമാണെന്ന് ഡോക്ടർമാർ പറഞ്ഞു. കുട്ടിയുടെ വരുന്ന എതാനും മണിക്കൂറിനുള്ളിൽ എം ആർ ഐ (MRI ) സ്കാനിങ്ങിന് വിധേയമാകും. ഇതിന് ശേഷമെ പരുക്കിൻ്റെ ആഴം എത്രത്തോളം ഉണ്ടെന്ന് പറയാൻ കഴിയുവെന്ന് ഡോക്ടർമാർ പറഞ്ഞു.
