TRENDING:

സ്വീഡനിൽ പെരുന്നാള്‍ ദിനത്തില്‍ മസ്ജിദിന് പുറത്ത് പോലീസ് അനുമതിയോടെ ഖുര്‍ആന്‍ കത്തിച്ച് പ്രതിഷേധിച്ചയാൾക്കെതിരെ കേസ്

Last Updated:

നഗരമധ്യത്തിലുള്ള സോഡെർമാം ഐലന്റിൽ സ്ഥിതി ചെയ്യുന്ന പ്രധാന മസ്ജിദിന് പരിസരത്താണ് പ്രതിഷേധം

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സ്വീഡന്‍ തലസ്ഥാനമായ സ്റ്റോക്ഹോമില്‍ മസ്ജിദിന് പുറത്ത് പെരുന്നാള്‍ ദിനത്തില്‍ പോലീസ് അനുമതിയോടെ ഖുര്‍ആന്‍ കത്തിച്ച് പ്രതിഷേധിച്ചയാള്‍ക്കെതിരെ കേസ്.  ബലി പെരുന്നാൾ ദിനത്തിൽ തലസ്ഥാനമായ സ്റ്റോക്‌ഹോമിലെ മസ്ജിദിന് മുമ്പിലാണ് ഖുർആൻ കത്തിച്ച് പ്രതിഷേധിക്കാൻ കോടതി അനുമതി നൽകിയത്. ഖുര്‍ആന്‍ കത്തിക്കലിന് പൊലീസ് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ കോടതിയെ സമീപിച്ചത്. സ്വീഡനിൽ താമസിക്കുന്ന ഇറാഖി വംശജനായ മുപ്പത്തിയേഴുകാരൻ സൽവാൻ മോമികയാണ് ആവശ്യവുമായി കോടതിയെ സമീപിച്ചത്.
advertisement

നഗരമധ്യത്തിലുള്ള സോഡെർമാം ഐലന്റിൽ സ്ഥിതി ചെയ്യുന്ന പ്രധാന മസ്ജിദിന് പരിസരത്താണ് പ്രതിഷേധം സംഘടിപ്പിച്ചത്. കഴിഞ്ഞ ജനുവരിയിൽ തുർക്കിഷ് എംബസിക്ക് മുമ്പിൽ സമാനമായ പ്രതിഷേധം നടന്നിരുന്നു.

തുര്‍ക്കിയുടെ കടുത്ത എതിര്‍പ്പിനിടെയാണ് ഖുര്‍ആന്‍ കത്തിക്കാന്‍ കോടതി അനുമതി നല്‍കിയത്. വര്‍ഷാദ്യം സ്റ്റോക്ഹോമിലെ തുര്‍ക്കി എംബസിക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തിനിടെ ഖുറാൻ കത്തിച്ചത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളാക്കിയിരുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തുടര്‍ന്ന് തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ നടന്ന പ്രതിഷേധത്തില്‍ സ്വീഡന്റെ ദേശീയപതാക കത്തിച്ചിരുന്നു. ഖുര്‍ആന്‍ കത്തിക്കാന്‍  സര്‍ക്കാര്‍ അനുമതി നല്‍കിയത് നാറ്റോയില്‍ ചേരാനുള്ള സ്വീഡന്റെ ശ്രമത്തിനും വിഘാതമാകുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അടുത്തിടെ നാറ്റോയിലെ അംഗത്വത്തിന് സ്വീഡന് നൽകിയ പിന്തുണ തുർക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉർദുഗാൻ പിൻവലിച്ചിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
സ്വീഡനിൽ പെരുന്നാള്‍ ദിനത്തില്‍ മസ്ജിദിന് പുറത്ത് പോലീസ് അനുമതിയോടെ ഖുര്‍ആന്‍ കത്തിച്ച് പ്രതിഷേധിച്ചയാൾക്കെതിരെ കേസ്
Open in App
Home
Video
Impact Shorts
Web Stories