ഇയാളിൽ നിന്നും 75 ലിറ്ററോളം മദ്യം തിരൂർ എക്സൈസ് പിടിച്ചെടുത്തു. തിരൂർ പയ്യനങ്ങാടിയിലെ അണ്ണാ നഗർ ക്വാർട്ടേഴ്സ് കേന്ദ്രീകരിച്ചാണ് ഇയാൾ മദ്യവില്പന നടത്തി വന്നത്. ഇയാൾ ഉപയോഗിച്ചിരുന്ന സ്കൂട്ടറിൽ നിന്നും താമസസ്ഥലത്ത് നിന്നുമായാണ് വിവിധ ബ്രാൻഡുകളിലുള്ള 74.500 ലിറ്റർ മദ്യം പിടിച്ചെടുത്തത്. എക്സൈസ് ഇൻസ്പെക്ടർ കാർത്തികേയന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്
ദിവസങ്ങളോളം നീണ്ട നിരീക്ഷണത്തിനൊടുവിലാണ് കുമരേശൻ മദ്യ വില്പന നടത്തുന്ന ക്വാർട്ടേഴ്സ് കണ്ടെത്തി പിടികൂടിയത്. പ്രതിക്ക് തദ്ദേശീയരായ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. പ്രതിയെ തിരൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.
advertisement
എക്സൈസ് ഇൻസ്പെക്ടർക്ക് പുറമെ അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ബിജു, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ഷിജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദാലി. കെ, സ്മിത.കെ, ദീപു. ടി.എസ്, ശരത്ത്. എ, എസ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
