TRENDING:

ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനെ വഴക്കുപറഞ്ഞ അധ്യാപകനെ മുൻ ശിഷ്യൻ കൂടിയായ പിതാവ് ക്രൂരമായി മർദിച്ചു

Last Updated:

സംഭവത്തിൽ മുൻ ശിഷ്യൻ കൂടിയായ രക്ഷാകർത്താവിനെതിരെ കേസെടുത്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഇടുക്കി: ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനെ വഴക്കുപറഞ്ഞെന്നാരോപിച്ച് അധ്യാപകനെ വീട്ടിൽക്കയറി മർദിച്ച് യുവാവ്. സംഭവത്തിൽ മുൻ ശിഷ്യൻ കൂടിയായ രക്ഷാകർത്താവിനെതിരെ കേസെടുത്തു. പുഷ്പഗിരി മാക്കൽ സ്വദേശിയാണ് അധ്യാപകനായ പുഷ്പഗിരി കളരിക്കൽ ലിൻസ് ജോർജിനെ (37) ആക്രമിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം നടന്നത്.
അധ്യാപകന്റെ മൊഴിയെടുക്കുന്നു
അധ്യാപകന്റെ മൊഴിയെടുക്കുന്നു
advertisement

മദ്യലഹരിയിൽ സുഹൃത്തിനൊപ്പം ബൈക്കിലെത്തിയ പിതാവ്, ലിൻസിനെ വീടിനുള്ളിൽ നിന്ന് വിളിച്ചിറക്കി ക്രൂരമായി മർദിക്കുകയായിരുന്നു. ലിൻസിന്റെ ഭാര്യയുടെയും മക്കളുടെയും മുന്നിൽവെച്ചായിരുന്നു ആക്രമണം. കുട്ടിയെ വഴക്കുപറഞ്ഞു എന്നാരോപിച്ചായിരുന്നു മർദനം. പണ്ട് വിദ്യാർത്ഥിയുടെ പിതാവിനെ ട്യൂഷൻ എടുത്തു പഠിപ്പിച്ചിരുന്ന അധ്യാപകൻ കൂടിയാണ് ലിൻസ്.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ആക്രമണത്തിൽ സാരമായി പരിക്കേറ്റ ലിൻസിനെ ആദ്യം തങ്കമണി സഹകരണ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ പിതാവിനെതിരെ തങ്കമണി പോലീസ് കേസെടുത്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന സുഹൃത്തിനെതിരെ നിലവിൽ കേസെടുത്തിട്ടില്ലെന്നും, കൂടുതൽ അന്വേഷണത്തിന് ശേഷം നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഒന്നാം ക്ലാസിൽ പഠിക്കുന്ന മകനെ വഴക്കുപറഞ്ഞ അധ്യാപകനെ മുൻ ശിഷ്യൻ കൂടിയായ പിതാവ് ക്രൂരമായി മർദിച്ചു
Open in App
Home
Video
Impact Shorts
Web Stories