ഡൽഹിയിലെ സൗത്ത് വെസ്റ്റ് ആർകെ പുരം ഏരിയയിൽ വെച്ചാണ് പ്രതി പിടിയിലായത്. സ്ത്രീകളുടെ ചിത്രങ്ങൾ അശ്ലീലത കലർത്തി എഡിറ്റ് ചെയ്യുകയായിരുന്നു ഇയാളുടെ പ്രധാന പണിയെന്ന് പൊലീസ് പറയുന്നു. റഹീം ഹകീം എന്നയാളാണ് പിടിയിലായത്.
ഇൻസ്റ്റഗ്രാമിലൂടെ സ്ത്രീകളുടെ ചിത്രങ്ങൾ മോഷ്ടിച്ച് മോർഫ് ചെയ്തതിന് ശേഷം സ്ത്രീകൾക്ക് അയച്ചു കൊടുത്തായിരുന്നു ഭീഷണി. കഴിഞ്ഞ ആറ് മാസമായി ഇയാൾ ഇത് തുടർന്നുവരികയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
സ്ത്രീകൾ നൽകിയ പരാതിയിലാണ് റഹീമിനെ ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷം ഡിസംബറിലും സമാന സംഭവത്തിൽ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 26 കാരനായ കൊമേഴ്സ് ബിരുദധാരിയായിരുന്നു അന്ന് പ്രതി.
advertisement
സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് അയച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സുമിത് ഝാ എന്നയാളായിരുന്നു അറസ്റ്റിലായത്. നൂറോളം സ്ത്രീകളെയാണ് ഇയാൾ ഭീഷണിപ്പെടുത്തിയത്. മോർഫ് ചെയ്ത ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുമെന്നും ചെയ്യാതിരിക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പീഡനം.
മറ്റൊരു സംഭവം
മനുഷ്യക്കടത്തിന് ഇരയായി പത്തൊമ്പതുകാരിയായ പെൺകുട്ടി. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ എത്തിയ പെൺകുട്ടിയാണ് ഇരയാക്കപ്പെട്ടത്. മമ്ത അഗർവാൾ എന്ന സ്ത്രീയുടെ നേതൃത്വത്തിലാണ് പെൺകുട്ടിയെ കബളിപ്പിച്ച് വിറ്റത്. രണ്ട് ലക്ഷം രൂപയ്ക്ക് പെൺകുട്ടിയെ മമ്ത വിൽക്കുകയായിരുന്നു.
പെൺകുട്ടിയെ വാങ്ങിയ ആൾ പീഡനത്തിനിരയാക്കി ഗർഭിണിയാക്കി എന്നാണ് പരാതി. ഷെഫാലി, കേശവ് എന്നിവരുടെ സഹായത്തോടെയാണ് മമ്ത റാക്കറ്റ് നടത്തിയിരുന്നത്. ജോലി വാഗ്ദാനം ചെയ്ത് സംഘം ആദ്യം പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. യുവതിയോട് പ്രണയം നടിച്ച് കേശവ് പെൺകുട്ടിയെ മധ്യപ്രദേശിലേക്ക് കൊണ്ടുപോയി.
You may also like:2 ലക്ഷം രൂപയ്ക്ക് പത്തൊമ്പത്കാരിയെ വാങ്ങി; പീഡിപ്പിച്ച് ഗർഭിണിയാക്കി
മധ്യപ്രദേശിലെ റെയ്സണിൽ ജോലി നൽകാമെന്നായിരുന്നു പെൺകുട്ടിക്ക് ലഭിച്ച വാഗ്ദാനം. ജോലി ലഭിക്കുമെന്ന പ്രതീക്ഷയിലും കേശവിനോടുള്ള പ്രണയത്തെ തുടർന്നും മാതാപിതാക്കളോട് പോലും വിവരം പറയാതെ പെൺകുട്ടി കേശവിനൊപ്പം മധ്യപ്രദേശിലേക്ക് പോകുകയായിരുന്നു. അതേസമയം, മാതാപിതാക്കൾ കരുതിയത് മകൾ ഇഷ്ടപ്പെട്ടയാൾക്കൊപ്പം പോയതാണെന്നായിരുന്നു. ഇതിനാൽ പൊലീസിൽ പരാതിയും നൽകിയില്ല.
റെയ്സണിൽ എത്തിയതിന് ശേഷമാണ് കബളിപ്പിക്കപ്പെട്ടതായി പെൺകുട്ടി മനസ്സിലാക്കിയത്. ആദ്യം പെൺകുട്ടിയെ വിവാഹം ചെയ്യാമെന്നായിരുന്നു കേശവ് എന്നയാളുടെ വാഗ്ദാനം. എന്നാൽ റെയ്സണിൽ എത്തിക്കഴിഞ്ഞ ശേഷമാണ് രണ്ട് ലക്ഷം രൂപ നൽകിയാണ് താൻ വാങ്ങിയതെന്ന കാര്യം കേശവ് പെൺകുട്ടിയെ അറിയിക്കുന്നത്.
ഇതിനിടയിൽ നിരവധി തവണ പീഡനത്തിനിരയായ പെൺകുട്ടി ഗർഭിണിയായി. കഴിഞ്ഞ വർഷം ഡിസംബറിൽ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. രണ്ട് മാസത്തിന് ശേഷം കുഞ്ഞുമായി കേശവ് സ്ഥലത്തു നിന്നും മുങ്ങി.