ചൊവ്വാഴ്ച വൈകുന്നേരം പ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലത്ത് ഒരു സ്ത്രീയുമായി ഒരു യുവാവ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് രോഹിത് കാണാൻ ഇടയായിരുന്നു. ഇക്കാര്യം മറ്റുള്ളവരോട് പറയുമെന്ന് ഭയന്നാണ് യുവാവും സുഹൃത്തും ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു
സുഖമല്ലാത്തതിനാൽ ബുധനാഴ്ച സ്കൂളിൽ പോകാതിരുന്ന കുട്ടി വൈകുന്നേരം 4 മണിയോടെ സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിക്കാൻ പോയി. എന്നാൽ നേരം ഇരുട്ടിയിട്ടും വീട്ടിലേക്ക് മടങ്ങിവന്നില്ല..
കുറച്ചു നേരത്തെ തിരച്ചിലിനുശേഷം, മാതാപിതാക്കൾ രാത്രി 8 മണിയോടെ അഞ്ചെട്ടി പോലീസിൽ പരാതി നൽകി. പ്രദേശത്തെ സിസിടിവി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ രണ്ട് പേർ ഒരു ആൺകുട്ടിയെ കാറിൽ തട്ടിക്കൊണ്ടുപോകുന്നതായി പോലീസ് കണ്ടെത്തി. തുടർന്ന് രോഹിത്തിനായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കിയതായി ഹൊസൂർ എഎസ്പി അനിൽ അക്ഷയ് വഖാരെ പറഞ്ഞു. വ്യാഴാഴ്ച പുലർച്ചെ, ഡെങ്കനിക്കോട്ടൈ-അഞ്ചെട്ടി ഘട്ട് റോഡിലെ തിരുമോഡക്ക് കിൽപള്ളം വനമേഖലയിലെ കുടിവെള്ള ടാങ്കിന് സമീപം രോഹിതിന്റെ മൃതദേഹം കണ്ടെത്തി.
advertisement
രോഹിതിന്റെ ബന്ധുക്കൾ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോകാൻ അനുവദിക്കാതെ മാതാപിതാക്കൾ പരാതി നൽകിയിട്ടും നടപടിയെടുക്കാത്ത പോലീസിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡെങ്കനിക്കോട്ടൈ-അഞ്ചെട്ടി ചുരം റോഡ് ഉപരോധിച്ചു. രാവിലെ 10 മുതൽ വൈകുന്നേരം 4.30 വരെ അവർ റോഡ് ഉപരോധിച്ചു.
സിസിടിവി ക്യാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ മാവനാട്ടിയിൽ നിന്നുള്ള പുട്ടണ്ണ മകൻ മാതേവൻ (21), കർണാടകയിലെ ഉലുസനപ്പള്ളിയിൽ നിന്നുള്ള മാരപ്പൻ മകൻ മാതേവ (22) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
മാതേവൻ ചൊവ്വാഴ്ച രാത്രി തങ്ങളുടെ പ്രദേശത്ത് 20 വയസ്സുള്ള ഒരു സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് രോഹിത് കണ്ടതായി പോലീസ് പറഞ്ഞു.രോഹിത് മറ്റുള്ളവരോട് ഇത് വെളിപ്പെടുത്തുമെന്ന് ഭയന്ന് മാതേവൻ സുഹൃത്ത് മാതേവയുമായി ചേർന്ന് ബുധനാഴ്ച വൈകുന്നേരം അവനെ ഒരു കാറിൽ തട്ടിക്കൊണ്ടുപോയി. തൊണ്ടയിൽ ബിയർ കുത്തിക്കയറ്റിയപ്പോൾ രോഹിതിന് ബോധം നഷ്ടപ്പെടുകയും ചെയ്തു. ഇരുവരും ചേർന്ന് തിരുമോഡക്ക് കിൽപള്ളം വനപ്രദേശത്തേക്ക് കൊണ്ടുപോയി അവിടെ വെച്ച് കത്തികൊണ്ട് കുത്തിക്കൊന്നു. പിന്നീട് മൃതദേഹം 50 അടി താഴ്ചയുള്ള ഒരു കൊക്കയിലേക്ക് തള്ളിയാതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.