രണ്ടാഴ്ച മുൻപ് ഇടുക്കി പൊലീസ് സ്റ്റേഷൻ പരിധിയിലെ ക്ഷേത്രത്തിൽ പൂജാരിയായി എത്തിയ സാജൻ ഇതേ ക്ഷേത്രത്തിൽ പൂജകൾ പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈഗിക ബന്ധത്തിന് പ്രേരിപ്പിച്ചുവെന്നാണ് പരാതി.
സാജൻ കുട്ടികളെ മെബൈൽ ഫോണിൽ അശ്ലീല വിഡിയോകൾ കാണിക്കുകയും നഗ്നത പ്രദർശനം നടത്തുകയും ചെയ്തതായിട്ടാണ് കുട്ടികളുടെ ബന്ധുക്കൾ നൽകിയ പരാതിയിൽ പറയുന്നത്.
advertisement
സാജന്റെ പെരുമാറ്റത്തിൽ പന്തികേട് തോന്നിയ കുട്ടികൾ വീടുകളിലേക്ക് മടങ്ങുകയും ബന്ധുക്കളെ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് സംഭവം മാതാപിതാക്കളും അറിഞ്ഞത്. ഇടുക്കി പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
Location :
Idukki,Kerala
First Published :
Apr 18, 2023 9:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൂജ പഠിക്കാനെത്തിയ ആൺകുട്ടികളെ ലൈംഗികബന്ധത്തിന് നിർബന്ധിച്ച പൂജാരി അറസ്റ്റിൽ
