TRENDING:

മദ്യപിച്ച് ബഹളം വയ്ക്കുന്നത് പതിവാക്കിയ അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി 32 കഷണങ്ങളാക്കി കുഴല്‍കിണറില്‍ തള്ളി

Last Updated:

ഡിസംബര്‍ ആറിനാണ് 20 കാരനായ വിതല തന്റെ അച്ഛനായ പരശുറാം കുലാലി എന്നയാളെ കൊലപ്പെടുത്തിയത്.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കർണാടക:അച്ഛനെ ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തി 32 കഷണങ്ങളാക്കി കുഴല്‍കിണറില്‍ തള്ളി മകന്‍. കര്‍ണാടകയിലെ ബഗല്‍കോട്ടിലാണ് സംഭവം. വിതല കുലാലി എന്ന യുവാവാണ് സംഭവത്തിൽ അറസ്റ്റിലായത് .നിരന്തരം മദ്യപിച്ചെത്തിയ അച്ഛന്റെ അധിക്ഷേപം സഹികെട്ടാണ് കൊലപാതകമെന്ന് പോലീസ് പറഞ്ഞു .കൊലപാതകം പുറത്തുവന്നതോടെ മണ്ണുമാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ച് പോലീസ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെടുക്കുകയായിരുന്നു.
advertisement

ഡിസംബര്‍ ആറിനാണ് 20 കാരനായ വിതല തന്റെ അച്ഛനായ പരശുറാം കുലാലി (53) എന്നയാളെ കൊലപ്പെടുത്തിയത്.ഇരുമ്പ് വടി ഉപയോഗിച്ച് തലയ്ക്കടയിക്കുകയായിരുന്നു. പരശുറാമിന്റെ രണ്ട് മക്കളില്‍ ഇളയവനാണ് വിതല. .പതിവായി മദ്യപിച്ച് ബഹളം വയ്ക്കുമായിരുന്ന പരശുറാമിന്റെ ഭാര്യയും മൂത്തമകനും വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്.

Also read-വിസ്മയ കേസിൽ പ്രതി കിരൺ കുമാറിന് തിരിച്ചടി; ശിക്ഷ മരവിപ്പിക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊലപാതകം നടന്ന ദിവസം, മദ്യപിച്ച് ബഹളം വച്ച പരശുറാമിനെ വിതല ഒരു ഇരുമ്പ് വടിയെടുത്ത് അടിച്ചു കൊലപ്പെടുത്തി.ശേഷം ശരീരം കഷ്ണങ്ങളാക്കി തങ്ങളുടെ കൃഷിയിടത്തിലെ കുഴല്‍ക്കിണറില്‍ തള്ളുകയായിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/Crime/
മദ്യപിച്ച് ബഹളം വയ്ക്കുന്നത് പതിവാക്കിയ അച്ഛനെ മകന്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തി 32 കഷണങ്ങളാക്കി കുഴല്‍കിണറില്‍ തള്ളി
Open in App
Home
Video
Impact Shorts
Web Stories