TRENDING:

Police | പൊലീസിന് നേരെ കളി തോക്ക് ചൂണ്ടി; കവർച്ച സംഘം കുടുങ്ങി

Last Updated:

പിടിയിലായവരിൽനിന്ന് ആക്രമണത്തിനുപയോഗിക്കുന്ന കുരുമുളക് സ്‌പ്രേ, യഥാര്‍ത്ഥ തോക്ക് എന്ന് തോന്നുന്ന ഡമ്മി തോക്ക്, വാഹനത്തിന്റെ നമ്ബര്‍ പ്ലേറ്റ് എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂര്‍: ഷാഡോ പൊലീസ് സംഘത്തിനുനേരെ കളിത്തോക്ക് ചൂണ്ടിയ നാലംഗ കവർച്ച സംഘം പിടിയിൽ. തൃശൂർ നഗരത്തിലെ ബാർ ഹോട്ടലിൽവെച്ചാണ് സംഭവം. തൃശൂർ ഈസ്റ്റ് പൊലീസും ഷാഡോ പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് കവർച്ച സംഘം പിടിയിലായത്. നമ്പർ പ്ലേറ്റില്ലാത്ത രണ്ടു ബൈക്കുകളെ സംശയം തോന്നി ഷാഡോ പൊലീസ് പിന്തുടരുകയായിരുന്നു. ഏറെ സമയമായി തങ്ങളെ പിന്തുടരുന്നവർക്ക് നേരെ ബൈക്കിൽ സഞ്ചരിച്ചവർ തോക്ക് ചൂണ്ടുകയായിരുന്നു. തുടർന്ന് ഷാഡോ പൊലീസ് ഈസ്റ്റ് സ്റ്റേഷനിൽ വിവരം അറിയിച്ചു. ബൈക്കിൽ സഞ്ചരിച്ച നാലംഗ സംഘം ദിവാൻജിമൂലയിലെ ബാറിലേക്ക് കയറിയപ്പോൾ പൊലീസ് സംഘം അവിടം വളയുകയായിരുന്നു.
gun
gun
advertisement

തൃശൂര്‍ പൂമല സ്വദേശികളായ തെറ്റാലിക്കല്‍ ജസ്റ്റിന്‍ ജോസ്, വട്ടോളിക്കല്‍ സനല്‍, അത്താണി സ്വദേശി ആറ്റത്തറയില്‍ സുമോദ്, വടക്കാഞ്ചേരി കല്ലമ്ബ്ര സ്വദേശി മണലിപറമ്ബില്‍ ഷിബു എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ഒരാൾ പൊലീസ് സംഘത്തെ കണ്ട് ഓടിരക്ഷപെട്ടു. പിടിയിലായവരിൽനിന്ന് ആക്രമണത്തിനുപയോഗിക്കുന്ന കുരുമുളക് സ്‌പ്രേ, യഥാര്‍ത്ഥ തോക്ക് എന്ന് തോന്നുന്ന ഡമ്മി തോക്ക്, വാഹനത്തിന്റെ നമ്ബര്‍ പ്ലേറ്റ് എന്നിവ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിലായവര്‍ക്കെതിരെ വടക്കാഞ്ചേരി, വിയ്യൂര്‍, മെഡിക്കല്‍ കോളജ് പൊലീസ് സ്‌റ്റേഷനുകളിലായി അനവധി കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറയുന്നു. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വൈകാതെ പ്രതികളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ പൊലീസ് അപേക്ഷ സമർപ്പിക്കും.

advertisement

ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞുവീണു; 70കാരിക്ക് പരിക്കേറ്റു

കൊല്ലം: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്ക് മരക്കൊമ്പ് ഒ​ടി​ഞ്ഞു​വീ​ണ് ഉണ്ടായ അപകടത്തിൽ എഴുപതുകാരിക്ക് പരിക്കേറ്റു. പു​ന​ലൂ​ര്‍-​കാ​യം​കു​ളം പാ​ത​യി​ൽ കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ശാ​ലേം​പു​രം വൈ​ദ്യ​ന്‍വീ​ട്ടി​ല്‍ സാ​റാ​മ്മ ലാ​ലി(70)​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഡ്രൈ​വ​ര്‍ സെ​ല്‍വ​രാ​ജ് പ​രി​ക്കേ​ല്‍ക്കാ​തെ ര​ക്ഷ​പെ​ട്ടു. റോ​ഡ് വ​ശ​ത്ത് ഉ​ണ്ടാ​യി​രു​ന്ന മ​രു​തി​മ​ര​ത്തി​ന്‍റെ മു​ക​ള്‍ഭാ​ഗ​മാ​ണ് കാ​റി​ന് മു​ക​ളി​ലേ​ക്ക് ഒടിഞ്ഞു വീഴുകയായിരുന്നു.

അപകടത്തിൽ കാ​ര്‍ പൂ​ര്‍ണ​മാ​യും ത​ക​ര്‍ന്നു. പ​ത്ത​നാ​പു​രം ശാ​ലേം​പു​രം ജ​ങ്​​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അപകടം നടന്നത്. ന​ഗ​ര​ത്തി​ലെ ബാ​ങ്കി​ല്‍ വ​ന്ന ശേ​ഷം തി​രി​കെ വീട്ടിലേക്ക് പോ​കു​ക​യാ​യി​രു​ന്നു സാ​റാ​മ്മ. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

advertisement

Compensation| കാൽനടയാത്രക്കിടെ ലോറി പിന്നിൽ നിന്നിടിച്ചു; ജനനേന്ദ്രിയം നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ബെംഗളൂരു: വാഹനാപകടത്തിൽ (Road Accident) ജനനേന്ദ്രിയം (Genitals) നഷ്ടപ്പെട്ട യുവാവിന് 17.68 ലക്ഷം രൂപ നഷ്ടപരിഹാരം (Compensation) നൽകാൻ കർണാടക ഹൈക്കോടതിയുടെ (Karnataka High Court) ഉത്തരവ്. 11 വർഷംമുൻപുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ ഹാവേരി റാണിബെന്നുർ സ്വദേശിയായ ബസവരാജുവാണ് (24) നഷ്ടപരിഹാരത്തിനായി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ് ജി പണ്ഡിറ്റ്, ജസ്റ്റിസ് ആനന്ദ് രാമാനാഥ് ഹെഗ്ഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ബസവരാജുവിന് ഇൻഷുറൻസ് കമ്പനി 17.68 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിട്ടത്. പരാതിക്കാരനുണ്ടായ നഷ്ടം ഒരിക്കലും പണംകൊണ്ട് നികത്താനാവുന്നതല്ലെന്നും കോടതി നിരീക്ഷിച്ചു.

advertisement

2011 ലാണ് റോഡരികിലൂടെ നടക്കുകയായിരുന്ന ബസവരാജുവിനെ ലോറി പിന്നിൽനിന്ന് ഇടിച്ചത്. മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ 50,000 രൂപയായിരുന്നു നഷ്ടപരിഹാരമായി നിശ്ചയിച്ചത്. പിന്നീട് പരിക്കേറ്റയാളുടെ എല്ലാ ആവശ്യങ്ങളുമുൾപ്പെടെ 3.73 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ ഇൻഷുറൻസ് കമ്പനിയോട് ഉത്തരവിട്ടു. എന്നാൽ, ബസവരാജു 11.75 രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇതോടെ പരാതിക്കാരന് സംഭവിച്ച നഷ്ടങ്ങൾ കണക്കിലെടുത്ത് ഹൈക്കോടതി നഷ്ടപരിഹാരത്തുക 17.68 ലക്ഷം രൂപയമായി ഉയർത്തുകയായിരുന്നു.

Also read- Missing Girls| കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്ന് കാണാതായ ഒരു പെൺകുട്ടിയെ കൂടി കണ്ടെത്തി; നാലുപേർക്കായുള്ള തെരച്ചിൽ തുടരുന്നു

advertisement

പരാതിക്കാരന് വിവാഹം കഴിക്കാനുള്ള സാധ്യത നഷ്ടപ്പെട്ടെന്നും സാധാരണ വിവാഹജീവിതം ഉണ്ടാകില്ലെന്നും കോടതി നിരീക്ഷിച്ചു. കുട്ടികളുണ്ടാകാൻ സാധ്യതയില്ലാത്തതും കോടതി കണക്കിലെടുത്തു. പരാതിക്കാരനുണ്ടായ വേദനയും കഷ്ടപ്പാടുകളും ഭാവിയിൽ നികത്താനാവുന്നതല്ലെന്നും ഈ കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് നഷ്ടപരിഹാരത്തുക ഉയർത്തിയതെന്നും കോടതി വ്യക്തമാക്കി.

മലയാളം വാർത്തകൾ/ വാർത്ത/Crime/
Police | പൊലീസിന് നേരെ കളി തോക്ക് ചൂണ്ടി; കവർച്ച സംഘം കുടുങ്ങി
Open in App
Home
Video
Impact Shorts
Web Stories