2019 മുതൽ ബാദുഷ ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ ഏഴ് കേസുകളിലാണ് പ്രതിയായിട്ടുള്ളത്. 2022 ജനുവരിയിൽ പരുവിള ജംഗ്ഷനിലെ കള്ളുഷാപ്പിൽ വച്ച് ഒരു യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്ത് റിമാൻഡിലായ പ്രതി ജ്യാമ്യത്തിൽ ഇറങ്ങിയ ശേഷം വിജയ ബാറിന്റെ മുൻവശം വച്ച് ഫെബ്രുവരി മാസം ഡി ബി കോളേജിലെ വിദ്യാർത്ഥികളെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചിരുന്നു. ഇതേത്തുടർന്ന് ഡി ബി കോളേജിൽ കെ എസ് യു വും എസ് എഫ് ഐ യും ആയി രാഷ്ട്രീയ സംഘർഷങ്ങൾ പൊട്ടിപ്പുറപ്പെട്ടിരുന്നു. തുടർന്ന് അറസ്റ്റിലായി റിമാൻഡിലായ പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം മെയ് ഒന്നാം തീയതി മൈനാഗപ്പള്ളി ജംഗ്ഷനിൽ വച്ച് ഒരു യുവാവിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. തുടർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു റിമാൻഡിൽ പാർപ്പിച്ച് വരുകയായിരുന്നു.
advertisement
സ്ഥിരമായി കേസുകളിൽ ഉൾപ്പെട്ട ശേഷം ജ്യാമ്യത്തിൽ ഇറങ്ങി വീണ്ടും ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്ന പ്രതി സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് കാട്ടി ജില്ലാ പോലീസ് മേധാവി കൊല്ലം ജില്ലാ കളക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ബാദുഷയെ കരുതൽ തടങ്കലിൽ പാർപ്പിക്കുവാൻ ഉത്തരവായത്. സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രതികൾക്കെതിരെ കാപ്പാ നിയമപ്രകാരം ശക്തമായ നടപടികൾ കൊല്ലം റൂറൽ പോലീസ് സ്വീകരിച്ച് വരുകയാണ്.
കപ്പ ബിരിയാണി പാഴ്സൽ വാങ്ങിയപ്പോൾ വെള്ളി മോതിരം ഫ്രീ നൽകിയ കട പൂട്ടിച്ചു
തട്ടുകടയിൽനിന്ന് പാഴ്സലായി വാങ്ങിയ കപ്പ ബിരിയാണിയിൽനിന്ന് വെള്ളി മോതിരം ലഭിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് വെള്ളി മോതിരം ശ്രദ്ധയിൽപ്പെട്ടത്. ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്ക് അടുത്ത് കണിച്ചുകുളങ്ങറയിലെ തട്ടുകടയിൽനിന്ന് വാങ്ങിയ ഭക്ഷണത്തിലാണ് വെള്ളി മോതിരം കണ്ടെത്തിയത്. ഇതേത്തുടർന്ന് ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ചേർത്തല നഗരസഭയിൽ പരാതി നൽകുകയായിരുന്നു. നഗരസഭാ ആരോഗ്യവിഭാഗം അധികൃതർ നടത്തിയ പരിശോധനയ്ക്കൊടുവിൽ കട പൂട്ടാൻ നിർദേശം നൽകി.
ചേർത്തല കണിച്ചുകുളങ്ങര റൂട്ടിൽ അപ്സര കവലയ്ക്ക് അടുത്തുള്ള തട്ടുകടയ്ക്കെതിരെയാണ് പരാതി ലഭിച്ചത്. ഇതേത്തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ തട്ടുകട അനാരോഗ്യകരമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. ഇതോടെ കട പൂട്ടാൻ അധികൃതർ നിർദേശം നൽകുകയായിരുന്നു. ഭക്ഷണം വിൽപന നടത്തിയത് ചേർത്തല നഗരസഭയുടെ പരിധിയിലായിരുന്നെങ്കിലും പാകം ചെയ്തത് തണ്ണീർമുക്കം പഞ്ചായത്ത് പരിധിയിലാണ്. ഇതോടെ തണ്ണീർമുക്കം പഞ്ചായത്ത് അധികൃതരെ നഗരസഭ ആരോഗ്യവിഭാഗം വിവരം അറിയിച്ചു. പാകം ചെയ്യുന്ന സ്ഥലത്ത് പഞ്ചായത്ത് അധികൃതർ പരിശോധന നടത്തി. കടയുടമയ്ക്കെതിരെ നടപടി ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.