പ്രണയം അഭിനയിച്ചാണ് മനു പെൺകുട്ടിയെ വലയിലാക്കിയത്. ഇയാൾ നിരവധി മോഷണക്കേസുകളിലെ പ്രതിയാണെന്ന കാര്യം പെൺകുട്ടിക്ക് അറിയില്ലായിരുന്നു.
വീട്ടിൽ മുതിർന്ന ആരും ഇല്ലാതിരുന്ന സമയത്ത് കുട്ടിയുടെ വീട്ടിലെത്തിയ മനു ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചു. പീഡനത്തിന് ശേഷം പൊലീസ് തന്നെ തിരയുന്നുണ്ടെന്ന് അറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോവുകയായിരുന്നു.
പെരുമ്പെട്ടി പൊലീസ് ഇൻസ്‌പെക്ടർ സജീഷ് കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ അലക്‌സ്, അഭിജിത്ത് എന്നിവർ അടങ്ങുന്ന സംഘമാണ് എരുമേലിയിൽ നിന്ന് പ്രതിയായ മനുവിനെ പിടികൂടിയത്.
advertisement
കാഞ്ഞിരപ്പള്ളി, പള്ളിക്കത്തോട്, തിരുവല്ല, റാന്നി, കീഴ്വായ്പൂർ ഉൾപ്പെടെയുള്ള വിവിധ പൊലീസ് സ്റ്റേഷനുകളിൽ മനുവിനെതിരെ മോഷണക്കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Location :
Pathanamthitta,Kerala
First Published :
Nov 18, 2025 6:48 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
17 കാരിയെ പ്രണയം നടിച്ച് പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയ മോഷ്ടാവ് പിടിയിൽ
