പന്തല്ലൂർ കൊളപ്പള്ളിയിലെ പാടശാല ഭാഗത്ത് സ്വാമി മുത്തു (86), ഭാര്യ ലക്ഷ്മി എന്നിവർ താമസിക്കുന്ന വീട്ടിലാണ് രാത്രി കള്ളൻ കയറിയത്. മുൻ വശത്തെ വാതിൽ പൊളിച്ച് അകത്ത് കയറി മോഷണം നടത്തുന്നത് കണ്ട് സ്വാമി മുത്തു ബഹളം വച്ചതോടെയാണ് സമീപത്തുള്ള നാട്ടുകാർ വീട്ടിലെത്തിയത്. അതോടെ കള്ളന്റെ മട്ടുമാറി. നിലത്തു വീണ് കിടക്കുന്ന വയോധികനെ രക്ഷപ്പെടുത്തുന്നതായി അഭിനയിച്ച് ഇയാൾ വീട്ടിൽ നിന്നു ഇറങ്ങി ഓടുകയായിരുന്നു.
advertisement
Also Read- വാഹനാപകടത്തിൽ പരിക്കേറ്റയാളെ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർ പിടിയിൽ
ബഹളം വച്ച വയോധികനെ കള്ളന്‍ തന്നെയാണ് കട്ടിലില്‍ നിന്നു വലിച്ച് നിലത്തിട്ടത്. നാട്ടുകാരെത്തിയതോടെ നിലത്തുവീണ വയോധികനെ മടിയിലെടുത്ത് ശുശ്രൂഷിക്കുന്നതായി അഭിനയിച്ചു. കഴുത്തിനും ദേഹത്തും പരിക്കേറ്റ സ്വാമി മുത്തു പന്തല്ലൂർ താലൂക്കാശുപത്രിയിൽ ചികിത്സയിലാണ്. ഒട്ടേറെ മോഷണ കേസുകളിൽ പ്രതിയായ ചന്ദ്രൻ (55) ആണ് വീട്ടിൽ കയറിയതെന്ന് പൊലീസ് കണ്ടെത്തി. പ്രതിക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു.