വാഹനാപകടത്തിൽ‌ പരിക്കേറ്റയാളെ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർ പിടിയിൽ

Last Updated:

ദുർഗന്ധത്തെത്തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി ജനാലവഴി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്

തിരുവനന്തപുരം: വാഹനം ഇടിച്ച ശേഷം പരിക്കേറ്റ ആളെ റോഡരികിലെ മുറിക്കുള്ളിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. വെള്ളറട കലിങ്ക് നട സ്വദേശിയായ സുരേഷിനെയാണ് മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വെള്ളറട സ്വദേശികളായ അതുൽ ദേവ് (22), വിപിൻ (21) എന്നിവരെയാണ് പിടികൂടിയത്.
സെപ്തംബർ 11നാണ് സംഭവം. ദുർഗന്ധത്തെത്തുടർന്ന് നാട്ടുകാർ സ്ഥലത്തെത്തി ജനാലവഴി നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. പിന്നാലെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വെള്ളറട പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്.
(Summary: Two youth were arrested in case that a person injured in car accident was locked in room and killed.Suresh, a native of Vellarada was found dead inside the room. Atul Dev (22) and Vipin (21), natives of Vellarada, were arrested)
മലയാളം വാർത്തകൾ/ വാർത്ത/Crime/
വാഹനാപകടത്തിൽ‌ പരിക്കേറ്റയാളെ മുറിയിൽ പൂട്ടിയിട്ട് കൊലപ്പെടുത്തിയ സംഭവം; രണ്ട് പേർ പിടിയിൽ
Next Article
advertisement
നിങ്ങളുടെ പങ്കാളി ബന്ധത്തിൽ തൃപ്തരല്ലേ ? അറിയാം ഈ 6  ലക്ഷണങ്ങളിലൂടെ
നിങ്ങളുടെ പങ്കാളി ബന്ധത്തിൽ തൃപ്തരല്ലേ ? അറിയാം ഈ 6 ലക്ഷണങ്ങളിലൂടെ
  • ആശയവിനിമയത്തിലെ തകരാർ, വൈകാരിക അകലം എന്നിവ പങ്കാളിയുടെ അസന്തോഷത്തിന്റെ സൂചനകളാണ്.

  • പങ്കാളിയുടെ താൽപ്പര്യക്കുറവ്, നിരന്തരമായ സംഘർഷം എന്നിവ അസംതൃപ്തിയുടെ ലക്ഷണങ്ങളാണ്.

  • പെരുമാറ്റത്തിലോ ദിനചര്യയിലോ ഉള്ള മാറ്റം പങ്കാളിയുടെ അസന്തോഷം സൂചിപ്പിക്കാം.

View All
advertisement