TRENDING:

ഹോട്ടലിൽ മോഷണത്തിനെത്തി ഓംലറ്റ് അടിച്ചു, ബീഫ് ചൂടാക്കി കഴിച്ചു; പിന്നെ 25,000 രൂപ മോഷ്ടിച്ചു; റപ്പായി അനീഷ് പിടിയിൽ

Last Updated:

മോഷണത്തിനെത്തിയ അനീഷ് ഹോട്ടലിലുണ്ടായിരുന്ന കോഴിമുട്ടയെടുത്ത് ഓംലറ്റ് ഉണ്ടാക്കി കഴിക്കുകയായിരുന്നു. ഇതിനിടെ ഫ്രിഡ്ജ് തുറന്നുനോക്കിയപ്പോള്‍ അതില്‍ ബീഫ് ഫ്രൈ ഇരിക്കുന്നത് കണ്ടു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
പാലക്കാട്: ഹോട്ടലില്‍ മോഷണത്തിനിടെ ഓംലറ്റ് അടിക്കുകയും ബീഫ് ചൂടാക്കി കഴിക്കുകയും ചെയ്ത മോഷ്ടാവ് പിടിയിൽ. തമിഴ്നാട് മാർത്താണ്ഡം സ്വദേശി റപ്പായി അനീഷ് എന്ന ശിവകുമാറാണ് പിടിയിലായത്. മേയിലാണ് പാലക്കാട് ചന്ദ്രനഗറിലെ ഹോട്ടലിൽ ഇയാള്‍ മോഷണം നടത്തിയത്. ഹോട്ടലിൽനിന്ന് ഇയാൾ 25,000 രൂപയും മോഷ്ടിച്ചിരുന്നു.
റപ്പായി അനീഷ്
റപ്പായി അനീഷ്
advertisement

ഇതും വായിക്കുക: അവിവാഹിതയായ 22കാരി പ്രസവിച്ച പെൺകുഞ്ഞിന്റെ മൃതദേഹം ചേമ്പിലയിൽ പൊതിഞ്ഞ നിലയിൽ അയൽപക്കത്തെ പറമ്പിൽ

ഇതും വായിക്കുക: രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മയെന്ന് കുറ്റമേറ്റ അമ്മാവന്റെ മൊഴി; പ്രതികൾക്ക് നുണ പരിശോധന

മോഷണത്തിനെത്തിയ അനീഷ് ഹോട്ടലിലുണ്ടായിരുന്ന കോഴിമുട്ടയെടുത്ത് ഓംലറ്റ് ഉണ്ടാക്കി കഴിക്കുകയായിരുന്നു. ഇതിനിടെ ഫ്രിഡ്ജ് തുറന്നുനോക്കിയപ്പോള്‍ അതില്‍ ബീഫ് ഫ്രൈ ഇരിക്കുന്നത് കണ്ടു. ഇത് ചൂടാക്കാന്‍ തുടങ്ങുന്ന സമയത്താണ് ഹോട്ടലില്‍ സ്ഥാപിച്ച സിസിടിവി ക്യാമറ ശ്രദ്ധയില്‍പെട്ടത്. ഇതോടെ അവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

advertisement

ഇതും വായിക്കുക: മൂന്നു ലക്ഷം ചോദിച്ചു; ഒന്നര ലക്ഷത്തിന് കച്ചവടമുറപ്പിച്ചു; കൈക്കുഞ്ഞിനെവിറ്റ അമ്മയും രണ്ടാനച്ഛനും വാങ്ങിയവരും അറസ്റ്റിൽ

ഹോട്ടലിൽ ഉണ്ടായിരുന്ന മൊബൈല്‍ ഫോണും ചാര്‍ജറും 25,000 രൂപയും അനീഷ് മോഷ്ടിച്ചിരുന്നു. അന്നേ ദിവസം ഹോട്ടലിനു സമീപത്തെ ക്ഷേത്രത്തിലും മോഷണം നടന്നിരുന്നു.

മലയാളം വാർത്തകൾ/ വാർത്ത/Crime/
ഹോട്ടലിൽ മോഷണത്തിനെത്തി ഓംലറ്റ് അടിച്ചു, ബീഫ് ചൂടാക്കി കഴിച്ചു; പിന്നെ 25,000 രൂപ മോഷ്ടിച്ചു; റപ്പായി അനീഷ് പിടിയിൽ
Open in App
Home
Video
Impact Shorts
Web Stories