രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മയെന്ന് കുറ്റമേറ്റ അമ്മാവന്റെ മൊഴി; പ്രതികൾക്ക് നുണ പരിശോധന
- Published by:Rajesh V
- news18-malayalam
Last Updated:
ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെയും അമ്മാവൻ ഹരികുമാറിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ് തീരുമാനിച്ചു
തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയായ ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞ് കൊന്നത് മാതാവ് ശ്രീതുവാണെന്ന്, നേരത്തെ കുറ്റമേറ്റ അമ്മാവന്റെ വെളിപ്പെടുത്തൽ. റൂറൽ എസ് പിക്കാണ് പ്രതി ഹരികുമാർ മൊഴി നൽകിയത്. എസ് പിയുടെ ജയിൽ സന്ദർശനത്തിനിടെ പ്രതി ഉറക്കെ വിളിച്ചു പറയുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെയും അമ്മാവൻ ഹരികുമാറിനെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ് തീരുമാനിച്ചു. എന്നാൽ ശ്രീതു ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.
നേരത്തെ കുട്ടിയുടെ അമ്മ ശ്രീതുവിന് കൊലപാതകത്തിൽ പങ്കുണ്ടെന്നും പ്രതി ചേർക്കുമെന്നുമുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ ചോദ്യം ചെയ്യലിന് ശേഷം ശ്രീതുവിനെ താത്കാലികമായി വിട്ടയയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഏറ്റെടുക്കാൻ ആരുമില്ലാത്ത സ്ഥിതി വന്നതോടെ മഹിളാ ജയിലിലേക്ക് മാറ്റുകയായിരുന്നു.
ഇതും വായിക്കുക: അവിവാഹിതയായ 22കാരി പ്രസവിച്ച പെൺകുഞ്ഞിന്റെ മൃതദേഹം ചേമ്പിലയിൽ പൊതിഞ്ഞ നിലയിൽ അയൽപക്കത്തെ പറമ്പിൽ
ശ്രീതു- ശ്രീജിത്ത് ദമ്പതികളുടെ മകൾ ദേവേന്ദു ആണ് കൊല്ലപ്പെട്ടത്. ആദ്യം കുട്ടിയെ കാണാനില്ലെന്ന പരാതിയാണ് ഉയർന്നത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തുന്നത്. അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയെ കണ്ടെത്തിയത്.
advertisement
മുങ്ങിമരിച്ചതാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നില്ല. ശ്വാസകോശത്തിൽ വെള്ളംകയറിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയെ കൊലപ്പെടുത്തിയത് ഹരികുമാറാണെന്ന് പൊലീസ് നിമനത്തിലെത്തിയെങ്കിലും കൃത്യത്തിലേക്ക് നയിച്ച കാരണമെന്തെന്നത് സംബന്ധിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
June 18, 2025 9:47 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
രണ്ടര വയസുകാരിയെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മയെന്ന് കുറ്റമേറ്റ അമ്മാവന്റെ മൊഴി; പ്രതികൾക്ക് നുണ പരിശോധന